കൊച്ചി: കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് മാത്രമേ തൊഴിലാളികളുടെ താല്പര്യം സംരക്ഷിക്കാനാവൂ എന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.പി. ഭാര്ഗവന് പ്രസ്താവിച്ചു. ഭരണകൂടങ്ങളെ താങ്ങിനിര്‍ത്താനായി പ്രവര്‍ത്തിക്കുന്ന മറ്റ് സര്‍വീസ് സംഘടനകളില്‍നിന്ന് വ്യത്യസ്തമായി അഴിമതിരഹിതവും കാര്യക്ഷമവും സംശുദ്ധവുമായ സിവില്‍ സര്‍വീസ് കെട്ടിപ്പടുക്കാന്‍ എന്‍ജിഒ സംഘിന് ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കന്‍ സാമ്പത്തിക അടിമത്തം അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാരുകളുടെ ശ്രമത്തിനെതിരെ ജീവനക്കാരും മറ്റ് തൊഴിലാളികളും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു. കേരള എന്‍ജിഒ സംഘിന്റെ 34-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സംസ്ഥാന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് എം. ഭാസ്ക്കരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി എ. അനില്‍കുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ടും സംസ്ഥാന ട്രഷറര്‍ വി. സുരേഷ്കുമാര്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സംഘടനാ പ്രമേയവും പ്രമേയങ്ങളും സംസ്ഥാന സെക്രട്ടറിമാരായ പി. സുനില്‍കുമാറും ബി. ജയപ്രകാശും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.വി. അച്യുതന്, സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
33-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്മരണിക അഡ്വ. എം.പി. ഭാര്ഗ്ഗവന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്. വാരിജാക്ഷന്‍ നല്കി പ്രകാശനംചെയ്തു. എന്‍ജിഒ സംഘ് ജില്ലാ ജോയിന്റ് സെക്രട്ടറി എ.ഇ. സന്തോഷ് സ്വാഗതവും ജില്ലാ പ്രസിഡന്റ് കെ.എന്‍. ഗോപാലകൃഷ്ണന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന വൈചാരിക സദസില്‍ ഭാരതീയ വിചാരകേന്ദ്രം ജനറല്‍ സെക്രട്ടറി ഡോ. കെ. ജയപ്രസാദ് ‘വിവേകാനന്ദ ദര്‍ശനം ആധുനിക യുഗത്തില്‍’ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ബിന്ദു അധ്യക്ഷത വഹിച്ചു.
34-ാം സംസ്ഥാന സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് എറണാകുളം ടൗണ്‍ഹാളില്‍ ബിഎംഎസ് മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ആര്. വേണുഗോപാല്‍ നിര്‍വഹിക്കും. ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാരി സദസ്യന്‍ എ.ആര്. മോഹന്‍ സാംസ്കാരിക സമ്മേളനത്തില്‍ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: