കരീപ്ര: ഹിന്ദുസംസ്കാരം ലോകത്തില്‍ വച്ച് ഏറ്റവും ശ്രേഷ്ഠമാണെന്നും വിവേകാനന്ദനിലൂടെ ലോകത്തിനത് സ്പഷ്ടമായെന്നും അതുകൊണ്ട് വിവേകാനന്ദ ദര്‍ശനങ്ങള്‍ മാതൃകയാക്കേണ്ടവയാണെന്നും എഴുകോണ്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ എച്ച്.മുഹമ്മദ്ഖാന് പറഞ്ഞു.
വിവേകാനന്ദന്റെ സാര്‍ധശതി സ്വാഗതസംഘ രൂപീകരണവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ഡി. രാജേന്ദ്രന്‍നായര്‍ (ജോയിന്റ് ബിഡിഒ), കുഴിമതിക്കാട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രമണി ഉദ്ഘാടന പ്രസംഗം നടത്തി. സാംസ്കാരിക മൂല്യച്യുതി വന്ന ഭാരതത്തിന് വിവേകാനന്ദ സ്വാമികളുടെ ദര്‍ശനങ്ങളിലൂടെ മോചനം സാധ്യമാക്കാനാകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സെക്രട്ടറി പി.എസ്. ഗോപകുമാര്‍ പറഞ്ഞു.
കരീപ്ര പഞ്ചായത്ത് സംയോജകന്‍ സി. ശശികുമാര്‍ സ്വാഗതം പറഞ്ഞു. മുളവൂര്‍ക്കോണം വാര്‍ഡ് മെമ്പര്‍ ജി. ജോര്‍ജ്ജ്കുട്ടി, പ്ലാക്കോട് വാര്‍ഡ് മെമ്പര്‍ കെ. ഗീതാമണി, രാമചന്ദ്രന്‍പിള്ള, രാജേന്ദ്രന്‍പിളള, ഓമനക്കുട്ടന്‍പിള്ള എന്നിവര്‍ സംസാരിച്ചു. ആഘോഷസമിതിയുടെ ഭാഗമായി ഡി. രാജേന്ദ്രന്‍നായര്‍ (ജോയിന്റ് ബിഡിഒ), ഡോ. ബാബുരാജേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രമണി, പിഡബ്ല്യുഡി അസി. എഞ്ചിനീയര്‍ ഡി.എന്‍. രാജീവ്, രാമചന്ദ്രന്‍പിള്ള.കെ, വാസുക്കുട്ടന്നായര്, കെ.എസ്. അനില്‍കുമാര്‍, രാജേന്ദ്രന്‍പിള്ള, സാജന്, സുരേന്ദ്രന് കടയ്ക്കോട് എന്നിവര്‍ രക്ഷാധികാരികളായി 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ആര്‍എസ്എസ് മണ്ഡലം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ബി. അനീഷ്കുമാര്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: