പുത്തൂര്‍: ആരോഗ്യപൂര്‍ണമായ ജീവിതത്തിന് ആര്ഷജീവിത ശൈലി മടക്കിക്കൊണ്ടുവരണമെന്ന് എഴുകോണ്‍ എസ്ഐ എച്ച്. മുഹമ്മദ്ഖാന് പറഞ്ഞു.
ഇടവട്ടം ശ്രീഗുരുജി സേവാസമിതിയുടെ നേതൃത്വത്തില്‍ സൗജന്യ ഹൃദ് രോഗ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗയും ഋഷിജീവിതവുമായിരുന്നു ഭാരതീയ ജനതയെ മുന്‍കാലങ്ങളില്‍ രോഗവിമുക്തമാക്കി നിര്‍ത്തിയത്. ആ ശൈലി കൈമോശം വന്നതാണ് പുതിയ അസുഖങ്ങളുടെ കടന്നുവരവിന് കാരണം.
ഗുരുജി സേവാസമിതിയുടെ പ്രവര്‍ത്തനം ആ സംസ്കാരം മടക്കിക്കൊണ്ടുവരുന്നതിനു വേണ്ടിയാകണമെന്നും അദ്ദേഹം പറഞ്ഞു. ശാസ്താംകോട്ട പത്മാവതി മെഡിക്കല്‍ ഫൗണ്ടേഷനിലെ ഡോ. രാഘവന്, ഡോ.ആര്. വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്, പ്രമേഹം തുടങ്ങിയ വിഭാഗങ്ങളില്‍ സൗജന്യ പരിശോധനയും മരുന്നുവിതരണവും നടന്നു.
സേവാസമിതി ആരംഭിച്ച കമ്പ്യൂട്ടര്‍ സെന്ററിന്റെ ഉദ്ഘാടനം പവിത്രേശ്വരം പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെ യര്‍മാന്‍ മധുലാല്‍ നിര്‍വഹിച്ചു. നാഗ്പൂര്‍ ‘കര്‍ത്തവ്യം’ ട്രസ്റ്റിന്റെ സഹകരണത്തോടെ ആരംഭിച്ച സെന്ററില്‍ ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗും പി എസ്സി സേവനങ്ങളും സൗജന്യമായിരിക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ ഗുരുജി സേവാസമിതി പ്രസിഡന്റ് ആര്. അരവിന്ദാക്ഷന് അധ്യക്ഷത വഹിച്ചു. വാര്ഡ്മെമ്പര് കെ.സി. മോഹനന്, സമിതി രക്ഷാധികാരി ആര്. രാമന്‍പിള്ള, ആര്‍എസ്എസ് പുത്തൂര്‍ താലൂക്ക് ബൗദ്ധിക് പ്രമുഖ് ടി. പത്മകുമാര്‍, ജെ. ജയചന്ദ്രബാബു, ആര്.സേതു, ശ്രീജിത്ത് മംഗലത്ത്, സുജിത്ത്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: