ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനവുമായി രത്തന്‍ ടാറ്റ രംഗത്ത്. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി ഇന്ത്യയേക്കാള്‍ ചൈനയില്‍ നടക്കുമെന്നാണ് രത്തന്‍ ടാറ്റ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കടുത്ത ഉദാസീനതയാണ് ഉള്ളതെന്ന് അദ്ദേഹം ആരോപിച്ചു.
ചൈനയുടെ ഭാഗത്തുനിന്നുള്ള മത്സരം നേരിടുന്നതിന് ഇന്ത്യന്‍ വ്യവസായ രംഗത്തിന് കേന്ദ്രത്തില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നും രത്തന്‍ ടാറ്റ പറഞ്ഞു. നിക്ഷേപകര്‍ മറ്റ് രാജ്യങ്ങളില്‍ നിക്ഷേപം നടത്താന്‍ താല്പര്യപ്പെടുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു കാര്യത്തില്‍ തന്നെ വിവിധ വകുപ്പ് മന്ത്രിമാര്‍ക്ക് വ്യത്യസ്ത കാഴ്ചപ്പാടുകളാണുള്ളതെന്നും ഫിനാന്‍ഷ്യല്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ രത്തന്‍ ടാറ്റ ആരോപിച്ചു. ഇത് മറ്റൊരു രാജ്യത്തും കാണാനാവില്ല. ഒരു സ്റ്റീല്‍ പ്ലാന്റിന് അനുമതി ലഭിക്കാന്‍ ഇന്ത്യയിലൊഴികെ മറ്റൊരു രാജ്യത്തും വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റാ ഗ്രൂപ്പിന്റെ ചെയര്മാന് കൂടിയായ രത്തന്‍ ടാറ്റ ഈ മാസം വിരമിക്കും. ഷപൂര്‍ജി പലോന്‍ജി ഗ്രൂപ്പ് എംഡിയായ സൈറസ് മിസ്ത്രിയായിരിക്കും ടാറ്റാ ഗ്രൂപ്പ് ചെയര്‍മാനായി ചുമതലയേല്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: