മുണ്ടക്കയം : ചതിക്കുഴിയും ചാമപ്പാറ വളവും അപകടത്തിന് ഇടയാകുന്നു. അപകടത്തെത്തുടര്‍ന്ന് നാട്ടുകാര്‍ ചാമപ്പാറ വളവില്‍ വാഴനട്ട് ദേശീയ പാത ഉപരോധിച്ചു. കൊല്ലം-തേനി ദേശീയപാതയിലെ കൊടികുത്തി ചാമപ്പാറ വളവില്‍ അപകടം ഒഴിവാക്കുവാന്‍ അധികൃതര്‍ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗ്രാമവാസികള്‍ റോഡ് ഉപരോധിച്ചത്. കുത്തിറക്കത്തിലെ കൊടുംവളവ്, വളവിനു മദ്ധ്യത്തിലെ വലിയ കുഴി എന്നിവയാണ് അപകടത്തിന് ഇട നല്‍കുന്നത്. തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചിട്ടും കുഴിയടക്കാനോ വളവില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിനോ അധികതര്‍ തയ്യാറായിട്ടില്ല.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഇവിടെ ചെറുതും വലുതുമായ വാഹനാപകടങ്ങളിലായി 103 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടിക്കാനം മുതല്‍ 35-ാം മൈല്‍ വരെയുള്ള പാതയോരത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സ്ഥിരം അപകടമേഖലയായ ചാമപ്പാറ വളവില്‍ ഇതിന് അധികാരികള്‍ തയ്യാറായിട്ടില്ല. ഇതാണ് ഗ്രാമവാസികളെ ചൊടിപ്പിച്ചത്. കുഴിയില്‍ വാഴ നട്ട് ഉപരോധിച്ച ഗ്രാമവാസികളുമായി പെരുവന്താനം പോലീസെത്തി ചര്‍ച്ച നടത്തി സമരം അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: