അഞ്ചല്‍: അഞ്ചല്‍ പട്ടണത്തില്‍ നിരപരാധികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ആരെയും അറസ്റ്റ് ചെയ്തില്ല.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സിപിഎം ഏരിയാകമ്മിറ്റി ഓഫീസിനു മുന്നില്‍ വച്ച് അലയമണ്‍ സ്വദേശി രാജേഷിനും(28), പ്രാദേശിക വാര്‍ത്താചാനല്‍ പ്രവര്ത്തകന് അഭിഷാനും(32) മര്‍ദ്ദനമേറ്റത്. ഇതിനിടെ അഞ്ചല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജേഷിനെ ആരോഗ്യം മോശമായിനെത്തുടര്ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പാര്‍ട്ടി ഓഫീസിനു മുന്നിലുള്ള റോഡില്‍ സാമൂഹ്യവിരുദ്ധശല്യം വര്‍ധിക്കുന്നതായി കാണിച്ച് പരാതി നല്കിയ സിപിഎം തന്നെ അക്രമത്തിന് ഒത്താശ ചെയ്യുന്നതായി വിവിധ സംഘടനകള്‍ ആരോപിച്ചു. പനച്ചവിള സ്വദേശികളായ അക്രമിസംഘമാണ് സംഭവത്തിനു പിന്നിലെന്ന് തെളിഞ്ഞിട്ടും അക്രമികളെ പിടികൂടാന്‍ പോലീസ് കാണിക്കുന്ന അലംഭാവത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. നിരപരാധികളെ ക്രൂരമായി മര്‍ദ്ദിച്ച ഗുണ്ടകള്‍ ഏത് രാഷ്ട്രീയ കക്ഷികളുടെ പിണിയാളുകളാണെങ്കിലും അവരെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്(എം) മണ്ഡലം പ്രസിഡന്റ് തോയിത്തല മോഹനന് പറഞ്ഞു. അഞ്ചല്‍- കുളത്തൂപ്പുഴ റോഡിലെ ബസ്സ്റ്റാന്റിലും പരിസരത്തും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ ശല്യം ചെയ്യുന്ന സംഘത്തെ അധികൃതര്‍ അമര്‍ച്ച ചെയ്യണമെന്ന് ബിഎംഎസ് പഞ്ചായത്ത് സമിതി സെക്രട്ടറി അഞ്ചല്‍ മഹേഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: