പറവൂര്‍: പറവൂരില്‍ സബ്സ്റ്റേഷന് നിലവില്‍ വന്നതോടെ പറവൂരില്‍ പകലും രാത്രിയും കറന്റില്ലെന്ന് വ്യാപക പരാതി.
മാസങ്ങളായി സബ്സ്റ്റേഷനിലേക്കുള്ള ലൈന്‍ വലിക്കുന്നുവെന്ന കാരണം പറഞ്ഞും വൃക്ഷ ശിഖരങ്ങള്‍ വെട്ടി മാറ്റുന്നുവെന്ന കാരണം പറഞ്ഞും പകലും രാത്രിയും പവര്‍ക്കട്ടിന്റെ പേരിലും പലതവണ ഇരുട്ടിലാണ്. പലദിവസങ്ങളിലും പകല്‍ പറവൂരിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി ഉണ്ടാകാറില്ല. പലഭാഗത്തും ഒരു മുന്നറിയിപ്പു മില്ലാതെയും നഗരവാസികളെ മണിക്കൂറുകളോളം വൈദ്യുതി മുടക്കി ബുദ്ധിമുട്ടിക്കുകയാണ്. നഗരത്തിലെ എല്ലാ വൈദ്യുതിപ്രതിസന്ധിക്കും സബ്സ്റ്റേഷന് വന്നാല്‍ പരിഹാരമാകുമെന്ന് ധരിച്ച നഗരവാസികള്‍ ഇപ്പോള്‍ സബ്സ്റ്റേഷന് യാഥാര്‍ത്ഥ്യമായതോടെയാണ് ആകെ ദുരിതാവസ്ഥയിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: