പുത്തൂര്‍: ഇടവട്ടം ശ്രീഗുരുജി സേവാസമിതിയുടെ നേതൃത്വത്തില്‍ സൗജന്യ ഹൃദ് രോഗ മെഡിക്കല്‍ ക്യാമ്പും കമ്പ്യൂട്ടര്‍ സെന്റര്‍ ഉദ്ഘാടനവും നാളെ നടക്കും. രാവിലെ 8ന് എഴുകോണ്‍ എസ്ഐ എച്ച്. മുഹമ്മദ്ഖാന് മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ശാസ്താംകോട്ട പത്മാവതി മെഡിക്കല്‍ ഫൗണ്ടേഷനിലെ ഡോ. രാഘവന്, ഡോ.ആര്. വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാമ്പ് നയിക്കുന്നത്. കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്, പ്രമേഹം തുടങ്ങിയ വിഭാഗങ്ങളില്‍ സൗജന്യ പരിശോധനയും മരുന്നുവിതരണവും ഉണ്ടാകും. ക്യാമ്പ് ഉച്ചയ്ക്ക് ഒരു മണിക്ക് സമാപിക്കും.
സേവാസമിതി ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ സെന്ററിന്റെ ഉദ്ഘാടനം പവിത്രേശ്വരം പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെ യര്‍മാന്‍ മധുലാല്‍ നിര്‍വഹിക്കും. നാഗ്പൂര്‍ ‘കര്‍ത്തവ്യം’ ട്രസ്റ്റിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന സെന്ററില്‍ ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗും പി എസ്സി സേവനങ്ങളും സൗജന്യമായിരിക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ ഗുരുജി സേവാസമിതി പ്രസിഡന്റ് ആര്. അരവിന്ദാക്ഷന് അധ്യക്ഷത വഹിക്കും.
വാര്ഡ്മെമ്പര് കെ.സി. മോഹനന്, സമിതി രക്ഷാധികാരി ആര്. രാമന്‍പിള്ള, ആര്‍എസ്എസ് പുത്തൂര്‍ താലൂക്ക് ബൗദ്ധിക് പ്രമുഖ് ടി. പത്മകുമാര്‍, ജെ. ജയചന്ദ്രബാബു,ആര്.സേതു, ശ്രീജിത്ത് മംഗലത്ത്, സുജിത്ത്കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: