കൊച്ചി: കൊച്ചി മെട്രോ പദ്ധതിയില്‍ ഇ. ശ്രീധരനെയും ഡിഎംആര്‍സിയെയും ഒഴിവാക്കാന്‍ സംഘടിതനീക്കം നടക്കുന്നുണ്ടെന്നു കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. പദ്ധതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഇ.ശ്രീധരനു നല്‍കിയിട്ടില്ലെന്ന കേന്ദ്ര നഗരസവികസന സെക്രട്ടറി സുധീര്‍കൃഷ്ണ.
കൃഷ്ണയുടെ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണ്. പദ്ധതിയുടെ ആരംഭം മുതല്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഉറവിടത്തെക്കുറിച്ചു ഗൗരവമായി പരിശോധിക്കണം. ഇതിനു പിന്നിലുള്ള ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാരിനാവണം. അതു സാധിച്ചില്ലെങ്കില്‍ സര്‍ക്കാരിന്റെ ദൗര്ല്യമാണ്. ടോം ജോസിന്റെ കത്തു സംബന്ധിച്ചു വിശദീകരണം ചോദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഒരു മാസമായിട്ടും ഇതിന്റെ നടപടികള്‍ എങ്ങുമെത്തിയില്ല.
മെട്രോ പദ്ധതിയില്‍ ഡിഎംആര്‍സിയും ശ്രീധരനും വേണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും ഒറ്റക്കെട്ടായി നില്‍ക്കണം. ആവശ്യമെങ്കില്‍ മെട്രോ പദ്ധതിക്കായി മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം കേന്ദ്രത്തെ സമീപിക്കണം. ഇന്‍ഫ്രാസ്ട്രെക്ചര്‍ കോണ്‍ഫറന്‍സ് നല്ലതാണെന്നും എന്നാല്‍ വികസന പദ്ധതികളില്‍ വിവാദമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും വി.എം സുധീരന് കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: