ശബരിമല: സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശം ലംഘിച്ച് ബാംഗ്ലൂര്‍ ബോംബ് സ്ഫോടന കേസില്‍ കര്‍ണ്ണാടക ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ ഗണ്മാന് സന്നിധാനത്ത് ഡ്യൂട്ടി. മദനി ജയിലിലാകുന്നതുവരെ ഒപ്പമുണ്ടായിരുന്ന ഗണ്മാന് ബഷീറാണ് സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നത്. സംഭവം അറിഞ്ഞതിനെത്തുടര്‍ന്ന് ഉന്നത പോലീസ് മേധാവികള്‍ ഇടപെട്ട് ബഷീറിനെ ചൊവ്വാഴ്ച ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കി മടക്കിയയച്ചു.
കഴിഞ്ഞ 27 നാണ് എറണാകുളം കളമശ്ശേരി എആര്‍.ക്യാമ്പിലെ എച്ച്സി ആയ ബഷീര്‍ സന്നിധാനത്ത് ഡ്യൂട്ടിക്ക് എത്തിയത്. കെ.എസ്.ഇബി ഓഫീസിന് മുമ്പിലായിരുന്നു ഡ്യൂട്ടി. കഴിഞ്ഞവര്‍ഷവും ബഷീര്‍ ഡ്യൂട്ടീക്ക് എത്തിയിരുന്നതായാണ് വിവരം. അന്നും ഇയാളെ അതീവരഹസ്യമായി മടക്കിയയച്ചു. ഇതറിഞ്ഞ ഡിജിപി ബഷീറിനെ ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് വിലക്കിയിരുന്നു. ഈ നിര്‍ദ്ദേശം മറികടന്നാണ് ബഷീറിനെ ഇത്തവണയും ഡ്യൂട്ടിക്ക് നിയോഗിച്ചതെന്നറിയുന്നു. രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തി വിചാരണ നേരിടുന്ന മദനിക്കൊപ്പം ഗണ്മാന്മാര്ക്കെതിരേയും തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. സുരക്ഷാ ഭീഷണി നേരിടുന്ന ശബരിമലയില്‍ ഇത്തരം തീവ്രവാദ ബന്ധമുള്ളവരെ ഡ്യൂട്ടിക്ക് നിയോഗിച്ചതുമൂലം ശബരിമലയുടെ സുരക്ഷയില്‍ ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്. സര്‍വ്വീസ് റിക്കോര്‍ഡ് നോക്കാതെയാണ് ശബരിമലയില്‍ പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്നാണ് ബഷീറിന്റെ നിയമനത്തിലൂടെ തെളിയുന്നത്. ഇത് ഗുരുതര വീഴ്ചയാണ്. ബഷീറിന്റെ പശ്ചാത്തലം മറച്ചുവെച്ച് ശബരിമലയുടെ തന്ത്രപ്രധാന കേന്ദ്രങ്ങളിലൊന്നായ കെഎസ്ഇബിയ്ക്ക് മുന്നില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചതിലും മേല്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായാണ് വിവരം.
ഡിസംബര്‍ 6 നോടനുബന്ധിച്ച് ശബരിമലയില്‍ വന്‍ സുരക്ഷയും പ്രത്യേക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതായി സന്നിധാനം പോലീസ് കണ്ട്രോളര് അറിയിച്ചു. നിയന്ത്രണങ്ങളോടനുബന്ധിച്ച് ഇന്നലെ ഹരിവരാസനം പാടി നടയടച്ചുകഴിഞ്ഞ് അയ്യപ്പന്മാരെ പതിനെട്ടാംപടിവഴി സോപാനത്തേക്ക് കടത്തിവിട്ടില്ല. ഇന്ന് രാവിലെ നാല് മണിക്ക് നടതുറന്നതിനുശേഷം മാത്രമേ സോപാനം പരിസരത്തേക്ക് ഭക്തര്‍ക്ക് പ്രവേശനമുള്ളു. തീര്‍ത്ഥാടകര്‍ ഇരുമുടി മാത്രമേ സന്നിധാനത്തേക്ക് കൊണ്ടുവരാന്‍ പാടുള്ളുവെന്ന് പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുണ്ട്. മൊബെയില്‍ ഫോണുകള്‍, ആയുധങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
ശ്രീകോവിലിനു മുന്നില്‍ കാണിക്കയിടാന്‍ അനുവദിക്കില്ല. ഗണപതി ക്ഷേത്രത്തിനുമുന്നിലും നാഗരുക്ഷേത്രത്തിനു മുന്നിലും പ്രത്യേകം തയാറാക്കിയിട്ടുള്ള പാത്രത്തില്‍ മാത്രമേ കാണിക്ക നിക്ഷേപിക്കാന്‍ പാടുള്ളു. സോപാനത്തോ പരിസരത്തോ ഇരുമുടി അഴിക്കുവാന്‍ ഭക്തരെ അനുവദിക്കില്ല. ഇരുമുടിത്തേങ്ങയില് നിന്നുള്ള നെയ്യ് നിക്ഷേപിക്കാന്‍ മാളികപ്പുറം മേല്‍പ്പാലത്തില്‍ സ്ഥാപിച്ചിട്ടുള്ള പാത്രം ഉപയോഗിക്കണം. നെയ്യഭിഷേകത്തിനുള്ള പാത്രങ്ങള്‍ പ്രത്യേക പരിശോധന നടത്തിയും സ്കാനറുകള്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ക്കും ശേഷം മാത്രമേ കടത്തിവിടുകയുള്ളു. ഭസ്മക്കുളം വഴിയോ മാളികപ്പുറം വഴിയോ തീര്‍ത്ഥാടകരെ സോപാനത്തേക്കോ പരിസരത്തേക്കോ കടത്തിവിടില്ല. ലഗേജുകളും ചരക്കുവാഹനങ്ങളും സന്നിധാനത്തേക്കോ പുറത്തേക്കോ അനുവദിക്കില്ലെന്നും സന്നിധാനം പോലീസ് കണ്ട്രോളര് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: