ചവറ: തേവലക്കര ബ്ലോക്ക് ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ശക്തമായ മുന്നേറ്റം.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി തേവലക്കര പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ് എസ്. മൈതീന്‍കുഞ്ഞ്, ആര്‍എസ്പിയിലെ വൈ. സലിം, ബിജെപിയുടെ ജനകീയ നേതാവ് സി. രാജീവന് എന്നിവര്‍ തമ്മിലായിരുന്നു മത്സരം. ഡിവിഷനില്‍ 64.3 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ മൂന്നിരട്ടി വോട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥി നേടിയത്. 1836 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 2529 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 2370 വോട്ടും ലഭിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഈ തെരഞ്ഞെടുപ്പില്‍ മൂന്നു വാര്‍ഡില്‍ ബിജെപി ഒന്നാമതെത്തുകയും രണ്ടു വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. കോണ്‍ഗ്രസുകാരിയായ തേവലക്കര പഞ്ചായത്ത് പ്രസിഡന്റ് സൈമാസുമേഷിന്റെ വാര്‍ഡിലും ബിജെപി ഒന്നാമതെത്തി.
അടുക്കും ചിട്ടയോടെയുമുള്ള പ്രവര്‍ത്തനമാണ് ബിജെപിയുടെ മുന്നേറ്റത്തിനു കാരണമായത്. ചവറയുടെ ചരിത്രത്തില്‍ ഒരു ബ്ലോക്ക് ഡിവിഷനില്‍ ഇത്രയും വലിയ ജനപിന്തുണ കിട്ടുന്നത് ഇതാദ്യമാണ്. ഇതിന് നേതൃത്വം വഹിച്ചത് കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് മാമ്പുഴ ശ്രീകുമാര്‍, ജില്ലാ സെക്രട്ടറി എം. സുനില്‍, ജില്ലാ ഭാരവാഹി ദിനേശ്, എം.ജി. ഗോപകുമാര്‍, ശ്രീജേഷ്, ശിവകുമാര്‍, അജയന്, മന്മഥന് തുടങ്ങിയവരാണ്. ബിജെപിക്ക് വോട്ട് നല്കിയ ഡിവിഷനിലെ എല്ലാ അംഗങ്ങള്‍ക്കും രാജീവന് നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: