കൊല്ലം: കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ചില്ലറ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന ഒരാളെ രണ്ടുകിലോ കഞ്ചാവുമായി ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്റ ഐപിഎസിന്റെ നേതൃത്വത്തിലുള്ള ആന്റി നര്‍ക്കോട്ടിക് സ്ക്വാഡ് പിടിക്കുന്ന മൂന്നാമത്തെ കേസാണിത്. തിരുവനന്തപുരം കഴക്കുട്ടം മണക്കാട്ടുവിളാകം നെഹ്റുജംഗ്ഷനില് ഷിബു(37) ആണ് ഈസ്റ്റ് എസ്ഐമാരായ ജി. ഗോപകുമാര്‍, ആര്. രാജീവ്, സിനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രസന്നകുമാര്‍, ജോസ്പ്രകാശ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ എ. അനന്‍ബാബു, ഹരിലാല്‍, സജിത്ത് എന്നിവരടങ്ങിയ സംഘമാണ് കെഎസ്ആര്‍ടിസി ലിങ്ക് റോഡിന് സമീപം വച്ച് ഇയാളെ അറസ്റ്റ് ചെയ്തത്.തിരുവനന്തപുരം, കഴക്കൂട്ടം പോലീസ് സ്റ്റേഷന് പരിധിയില്‍ തമിഴ്നാട്ടില്‍ നിന്നും സ്പിരിറ്റ് കൊണ്ടുവന്ന് വ്യാജവിദേശമദ്യനിര്മ്മാണവും, ബോട്ടിലിംഗ് യൂണിറ്റും നടത്തിയതിന് ഇയാളെ കഴക്കൂട്ടം എക്സൈസ് 1750 ലിറ്റര്‍ സ്പിരിറ്റുമായി പിടിച്ചിരുന്നു.
ഈ കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷമാണ് ഷിബു കഞ്ചാവ് വില്‍പ്പന തുടങ്ങിയത്. കര്‍ണാടകയിലെ കുടക് മേഖലയില്‍ നിന്നുമാണ് ഇയാള്‍ തീവണ്ടി മാര്‍ഗ്ഗം കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നത് എന്ന് സമ്മതിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം സിറ്റിയിലെ കോളനികള്‍ കേന്ദ്രീകരിച്ച് ചെറുകിട വില്‍പ്പനക്കാരുടെ ഒരു ശൃംഖല ഉള്ളതായും മനസ്സിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: