ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് ഐഎസ് ജഗന്മോഹന് റെഡ്ഡിയുടെ റിമാന്റ് കാലാവധി നീട്ടി. ഈ മാസം 19വരെയാണ് റിമാന്റ് കാലാവധി നീട്ടിയിരിക്കുന്നത്. ജഗനൊപ്പം മുന്‍ ആന്ധ്രാപ്രദേശ് മന്ത്രി മോപിദേവി വെങ്കിഡ രാമണ റാവു, വ്യവസായി നിമ്മങ്കട പ്രസാദ് എന്നിവരുടെയും റിമാന്റ് കാലാവധി നീട്ടിയിട്ടുണ്ട്. സിബിഐ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ചഞ്ചല്‍ഗുഡ ജയിലില്‍ കഴിയുന്ന ജഗനേയും കൂട്ടാളികളേയും അതീവ സുരക്ഷയിലാണ് ഇന്നലെ കോടതിയില്‍ എത്തിച്ചത്. കേസില്‍ ജഗന്മോഹന് റെഡ്ഡി സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞദിവസം കോടതി തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഹര്‍ജി ഈ മാസം 11ന് പരിഗണിക്കും. നേരത്തെ ജഗന് സമര്‍പ്പിച്ച ജാമ്യ ഹര്‍ജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. കേസില്‍ കഴിഞ്ഞ മെയ് 27നാണ് ജഗനെ സിബിഐ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: