കൊച്ചി: വര്‍ത്തമാനകാലത്ത് പത്രമാസികകളില്‍ പ്രത്യക്ഷപ്പെടുന്ന രേഖാചിത്രങ്ങള്‍ വായനയെ പ്രോത്സാഹിപ്പിക്കുന്നവയല്ലെന്ന് എം. വി. ദേവന് അഭിപ്രായപ്പെട്ടു. പുസ്തകോത്സവ നഗരിയില്‍ വരയിലെ സാഹിത്യം എന്ന സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയകാലത്ത് പല സാഹിത്യസൃഷ്ടികളും വായനക്കാരുടെ ഹൃദയങ്ങളില്‍ സ്ഥിരതാമസമാക്കിയതിന് രേഖാചിത്രങ്ങള്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. അന്നത്തെ കാലത്ത് ചിത്രരചനക്ക് ഇന്ന് കാണുന്ന സാങ്കേതിക വിദ്യകളും സൗകര്യങ്ങളും കുറവായിരുന്നു. നമ്മുടെ സംസ്കാരത്തിന്റെ പല പ്രതീകങ്ങളും പ്രചരിപ്പിച്ചതില്‍ പാശ്ചാത്യരും മുഗളന്മാരും പങ്കുവഹിച്ചിട്ടുണ്ടെന്നും ദേവന് അഭിപ്രായപ്പെട്ടു. ദശോപനിഷത്ത് പ്രചരിപ്പിച്ചത് ഔറംഗസേബിന്റെ സഹോദരനായിരുന്നു. നടരാജവിഗ്രഹത്തിന് പ്രചാരം കൊടുത്തത് റോതന്‍ എന്ന ഫ്രഞ്ച് ശില്പിയായിരുന്നു.
കതിരൂര്‍ ബാലകൃഷ്ണന്, പ്രൊഫ. സി. എന്‍. രത്നം, എം. എം. മോനായി എന്നിവര്‍ സംസാരിച്ചു. വര്ണ്ണോത്സവത്തിലെ വിജയികള്‍ക്ക് സമ്മാനദാനം നടന്നു. മിഠായിദ്വീപ്, ഉണ്ണിഹനുമാന്റെ വികൃതികള്‍ എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.
തിരുമുല്പാട് ഫൗണ്ടേഷന്റെ നമ്മുടെ ആരോഗ്യം, ദേവീമാഹാത്മ്യം, തന്ത്രയുക്തിവിവേകം, ഔഷധ സസ്യ ചിത്രങ്ങളുടെ നോട്ടുപുസ്തകങ്ങള്‍ എന്നീ ഗ്രന്ഥങ്ങള്‍ പുസ്തകോത്സവ നഗരിയില്‍ പ്രകാശനം ചെയ്തു. ഡോ. കെ. മുരളി, ഡോ. ടി. കെ. ഉമ, എം. വി. ബെന്നി, ഡോ. സി. എം. നീലകണ്ഠന്, പ്രൊഫ. കെ. അരവിന്ദാക്ഷന് എന്നിവര്‍ സംസാരിച്ചു. രാവിലെ വിദ്യാര്‍ഥികള്‍ക്കുള്ള കഥപറയല്‍ (വിവേകാനന്ദനെ കുറിച്ച്) മലയാളം കൈയെഴുത്തു മത്സരം, വായനാ മത്സരം, ബെസ്റ്റ് റീഡര്‍ മത്സരം എന്നിവയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: