ദിവ്യഗുരുവിന്റെ അനുജ്ഞക്ക്ശേഷം ഉണ്ടാവുന്നത് ജീവനില്‍ നടക്കുന്ന അവരോഹണമാണ്. പ്രപഞ്ച മഹാബോധം അവതരിച്ച് ജീവിതത്തിന്റെ പൂര്‍ണനിയന്ത്രണം ഏറ്റെടുക്കുന്നു. ആ ശക്തിയുടെ വിവിധഭാവങ്ങള്‍ ഓരോ മണ്ഡലത്തിലും കേന്ദ്രീകരിച്ച് പൂര്‍ണത യാഥാര്‍ത്ഥ്യമാക്കുന്നു. ബുദ്ധിയിലും ഹൃദയത്തിലും പ്രാണനിലും ശരീരത്തിലും പുരോഗമിക്കുന്ന ദിവ്യവത്കരണത്തിന് ആധാരമായ ഭാവങ്ങള്‍ ആ ശക്തി സ്വീകരിക്കുന്നു. ബോധാതീതാവസ്ഥയില്‍ നിലയുറപ്പിച്ച് സത്യത്തിന്റെ അനന്തഭാവങ്ങള്‍ അനുഭൂതിയില്‍ പ്രകാശിപ്പിക്കുന്ന ഉദാത്തഭാവവും, വൈകല്യങ്ങളും, കാലതാമസവും പരിഹരിക്കാന്‍ നാശവും പുനര്‍നിര്‍മാണവും നടത്തുന്ന തീക്ഷ്ണഭാവവും അതിലുണ്ട്. ബോധത്തേയും ശക്തിയെയും താളാത്മകമാക്കി ആനന്ദത്തില്‍ സംയോജിപ്പിക്കുന്ന മധുരഭാവവും എല്ലാറ്റിനും അടിസ്ഥാനമായ വിശദാംശങ്ങള്‍ പൂര്‍ണതയോടെ ഒരുക്കുന്ന ജ്ഞാനഭാവവും അവയില്‍ പ്രധാനപ്പെട്ടതാണ്.
- തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: