കെ. ഗോവിന്ദന്
ബന്തടുക്ക : രണ്ട് ദിവസങ്ങളിലായി ബന്തടുക്കയില്‍ നടന്ന ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവത്തില്‍ മുള്ളേരിയ വിദ്യാശ്രീ ശിക്ഷണ കേന്ദ്രം, കൊണ്ടേവൂറ് നിത്യാനന്ദ വിദ്യാപീഠം തുടങ്ങിയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടുന്ന ഗംഗാസങ്കുല്‍ 596 പോയിണ്റ്റ്നേടി ഓവറോള്‍ കിരീടം ചൂടി. രണ്ടാംസ്ഥാനത്തെത്തിയ ബന്തടുക്ക സരസ്വതി വിദ്യാലയമുള്പ്പെടുന്ന സിന്ധുസങ്കുല്‍ 397 പോയിണ്റ്റുകള്‍ നേടി . 288 പോയിണ്റ്റുകള്‍ നേടിയ യമുന സങ്കുല്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കിഷോര്‍ വിഭാഗത്തില്‍ 199 പോയിണ്റ്റുനേടി ഗംഗാസങ്കുല്‍ ഒന്നാം സ്ഥാനവും 102 പോയിണ്റ്റ് നേടി സിന്ധുസങ്കുല്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ബാല വിഭാഗത്തില്‍ ഗംഗാസങ്കുല്‍ 212 പോയിണ്റ്റ്നേടി ഒന്നാം സ്ഥാനവും 175 പോയിണ്റ്റ്നേടി സിന്ധുസങ്കുല്‍ രണ്ടാംസ്ഥാനവും നേടി.കിഷോര്‍ വിഭാഗത്തില്‍ ഗംഗാ സങ്കുല്‍ 199 പോയിണ്റ്റ്നേടിയപ്പോള് സിന്ധുസങ്കുല്‍ 102 പോയിണ്റ്റോടെ രണ്ടാമതെത്തി. ശിശുവിഭാഗത്തില് 157 പോയിണ്റ്റുള്ള ഗംഗാസങ്കുലിന് തന്നെയാണ് ഒന്നാം സ്ഥാനം. 124 പോയിണ്റ്റോടെ യമുന സങ്കുലാണ് രണ്ടാമത്. സമാപന സമ്മേളനത്തില്‍ ഏറ്റവും കൂടുതല്‍ പോയിണ്റ്റുകള്‍ നേടിയ ഗംഗാസങ്കുലിനുള്ള ഓവറോള്‍ ട്രോഫി വിദ്യനികേതന്‍ സംസ്ഥാന സംഗീത പ്രമുഖ് കെ സുബ്രഹ്മണ്യ ഭട്ടും രണ്ടാംസ്ഥാനത്തെത്തിയ സിന്ധു സങ്കുലിനുള്ള ട്രോഫി ബ്ളോക്ക് പഞ്ചായത്ത് അംഗം ഒ വി വിജയനും നല്കി. മൂന്നാം സ്ഥാനത്തെത്തിയ യമുന സങ്കുലിന് ബന്തടുക്ക സരസ്വതി വിദ്യാലയം മാതൃ സമിതി പ്രസിഡണ്ട് ജയ ബൈജു ട്രോഫി സമര്‍പ്പിച്ചു. വിദ്യാനികേതന്‍ ജില്ലാ സംയോജകന്‍ കെ ഹരിഹരന് അദ്ധ്യക്ഷത വഹിച്ചു. ബന്തടുക്ക സരസ്വതി വിദ്യാലയം ഹെഡ്മാസ്റ്റര് ചാത്തുക്കുട്ടി മാസ്റ്റര്‍ സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ കെ രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: