തലശ്ശേരി: കേരളത്തെ യുഡിഎഫിണ്റ്റെ ബാനറില്‍ മുസ്ളിംലീഗ് താലിബാനിസത്തിലേക്ക് നയിക്കുകയാണെന്നും ഇത് നാടിനെ അരാജകരത്വത്തിലേക്ക് എത്തിക്കുമെന്നും ഇതിനെതിരെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ജാഗരൂഗരായിരിക്കണമെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാനദിന റാലിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയാള ഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുച്ഛണ്റ്റെ പ്രതിമ അദ്ദേഹത്തിണ്റ്റെ ജന്മസ്ഥലമായ തിരൂരില്‍ സ്ഥാപിക്കുവാന്‍ പറ്റില്ലെന്ന് പറഞ്ഞവരിപ്പോള്‍ സിനിമാലോകത്തെ സുപ്രസിദ്ധരായ സത്യണ്റ്റേയും പ്രേംനസീറിണ്റ്റേയും പ്രതിമകള്‍ തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതിനെതിരെയും എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുകയാണ്. മുസ്ളിംലീഗിണ്റ്റേയും ജമാഅത്തെ ഇസ്ളാമിയുടേയും എതിര്‍പ്പിനുമുന്നില്‍ മുട്ടുമടക്കി ഭരണം നടത്തിക്കൊണ്ടിരിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിയായി തുടരാനുള്ള അര്‍ഹതപോലും നഷ്ടപ്പെട്ടിരിക്കുകയാണ്. അധികാരത്തില്‍ അള്ളിപിടിച്ചിരിക്കാന്‍ സിപിഎമ്മിനെ പോലും കൂട്ടുപിടിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് മടിയില്ലെന്നതിണ്റ്റെ തെളിവാണ് കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെ കൊലപാതകത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്താന്‍ വൈമുഖ്യം കാട്ടുന്നതിലൂടെ മനസ്സിലാവുന്നത്. ജയകൃഷ്ണന് മാസ്റ്റര്‍ കൊലക്കേസിണ്റ്റെ ൧൨൨ പേജുള്ള വിധിന്യായത്തില്‍ ൬൨, ൬൫ ഖണ്ഡികകളില്‍ ന്യായാധിപന് വ്യക്തമാക്കിയ കാര്യങ്ങള്‍ സെക്രട്ടേറിയേറ്റില്‍ എത്തിച്ചിരുന്നു. ജയകൃഷ്ണന്‍മാസ്റ്റര്‍ കൊലക്കേസ് അന്വേഷണം പ്രഹസനമാണെന്നും കൂടുതല്‍ അന്വേഷണം നടത്തി കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിധി ന്യായത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പിന്നീട് വന്ന മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും കുഴിച്ചുമൂടുകയായിരുന്നു. അതിനാല്‍ എത്രവര്‍ഷം നീണ്ടുപോയാലും സിബിഐ അന്വേഷണം ഉണ്ടാകുന്നതുവരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രക്ഷോഭരംഗത്ത് ഉണ്ടായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ടി.പി.ചന്ദ്രശേഖരന് വധക്കേസ് അന്വേഷണത്തില്‍ ആദ്യം കാണിച്ച ശുഷ്കാന്തി ഇപ്പോള്‍ കാണുന്നില്ല. സിപിഎമ്മിണ്റ്റെ അഖിലേന്ത്യാ നേതൃത്വത്തിനടക്കം അറിവുണ്ടായിരുന്ന ഈ കേസ് അന്വേഷണം മന്ദഗതിയിലാക്കിയതിനുപിന്നിലും കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുണ്ടെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാറിനെ പ്രതിസന്ധിഘട്ടത്തില്‍ സഹായിക്കുന്ന സിപിഎമ്മിനെ വെറുപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധ്യമല്ലന്നാതാണ് വസ്തുത. എല്‍ഡിഎഫ്-യുഡിഎഫ് പരസ്പര പൂരകങ്ങളായാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ഇത് കേരളത്തിണ്റ്റെ നാശത്തിലേക്കാണ് നയിക്കുക. നേരത്തെ സിപിഎമ്മിനെതിരെ നെഞ്ച് വിരിച്ച് നിന്നത് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ മാത്രമാണെങ്കില്‍ ഇപ്പോള്‍ പല സ്ഥലങ്ങളിലും സ്വന്തം സഖാക്കള്‍ തന്നെ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത് അവരുടെ ആത്മവിശ്വാസം നഷ്ടപെടാനിടയാക്കിയിരിക്കുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ആയിരങ്ങളെ അണിനിരത്തി ബിജെപി നടത്തുന്ന റാലി സിപിഎമ്മിനെ ഭയപ്പെടുത്താനല്ലെന്നും സിംഹകുട്ടികള്‍ക്ക് കുറുക്കനെ ഭയപ്പെടേണ്ട കാര്യമില്ലെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.വി.വി.രാജേഷ് പറഞ്ഞു. ജയകൃഷ്ണന്‍മാസ്റ്റര്‍ കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ഒരു വിട്ടുവീഴ്ചക്കില്ലെന്നും എത്ര വര്‍ഷം പിന്നിട്ടാലും സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ബിജുഏളക്കുഴി അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷ എ.പി.പത്മിനിടീച്ചര്‍, സെക്രട്ടറി പി.രാഘവന്, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട്, പി.കെ.വേലായുധന്, ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്ത്, ദേശീയ സമിതി അംഗം പി.പി.കരുണാകരന് മാസ്റ്റര്‍, സംസ്ഥാന സമിതി അംഗം ഒ.കെ.വാസുമാസ്റ്റര്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ജോര്‍ജ്ജ്, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് പി.സത്യപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ചെയര്മാന് അഡ്വ.വി.രത്നാകരന് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എന്‍.ഹരിദാസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: