ഓയൂര്‍: കെ.ടി. ജയകൃഷ്ണന് മാസ്റ്ററുടെ ജ്വലിക്കുന്ന സ്മരണകള്‍ നെഞ്ചേറ്റി ഓയൂരില്‍ അത്യുജ്ജ്വല പ്രകടനം. ജയകൃഷ്ണന് മാസ്റ്ററുടെ കൊലയാളികളെ ധീരനായകരാക്കിയ പാര്‍ട്ടിയുടെ ആളുകള്‍ പൊതുനിരത്തില്‍ പൊങ്കാലയിടാന്‍ ആളുകളെ അന്വേഷിക്കുമ്പോഴാണ് ഓയൂരില്‍ സ്ത്രീകളുള്‍പ്പെടെ ആയിരങ്ങള്‍ യുവമോര്‍ച്ചയുടെ റാലിയില്‍ അണിനിരന്നത്.
മാര്‍ക്സിസ്റ്റ് കൊലപാതക രാഷ്ട്രീയത്തെ തുടച്ചുനീക്കി സമാധാന കേരളം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായാണ് നൂറുകണക്കിന് അമ്മമാര്‍ യുവജനറാലിക്ക് ആവേശം പകരാന്‍ എത്തിയത്.
കുങ്കുമ ഹരിത പതാകകളേന്തി ജയകൃഷ്ണന് മാസ്റ്ററുടെ മരണമില്ലാത്ത ഓര്‍മ്മകള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് നീങ്ങിയ പ്രകടനത്തെ വരവേല്‍ക്കാന്‍ തെരുവോരങ്ങള്‍ നിറഞ്ഞ് ജനം കാത്തുനിന്നു.
ഓയൂര്‍ ചുങ്കത്തറ ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം ഓയൂര്‍ ടൗണില്‍ സമാപിച്ചു. പ്രകടനത്തിന് ബിജെപി, യുവമോര്‍ച്ച നേതാക്കളായ കെ.ആര്. രാധാകൃഷ്ണന്, സജി കരവാളൂര്‍, ഇരണൂര്‍ രതീഷ്, ബിനുമോന്, എം.ആര്. സുരേഷ്, പൂയപ്പള്ളി അനില്‍, കരിങ്ങന്നൂര്‍ മനോജ്, അഡ്വ. കിഴക്കനേല സുധാകരന്, അഡ്വ.ടി. രാജേന്ദ്രന്‍പിള്ള, ചവറ ഹരി, പന്നിമണ്‍ രാജേന്ദ്രന്, എം. വിജയന്, ബി.ഐ. ശ്രീനാഗേഷ്, ആലഞ്ചേരി ജയചന്ദ്രന്, സുഭാഷ് പട്ടാഴി, അഡ്വ. വയയ്ക്കല്‍ സോമന്, സേതു നെല്ലിക്കോട്, അഡ്വ. കൃഷ്ണചന്ദ്രമോഹനന്, ബി. രാധാമണി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: