വാഷിങ്ങ്ടണ്‍: ഇന്ത്യന്‍ ആണവനയത്തില്‍ മാറ്റം വരുത്താന്‍ അമേരിക്കന്‍ സമ്മര്‍ദ്ദം. ആഗോള ആണവ വ്യാപാരമേഖലയിലെ ഇന്ത്യന്‍ സാന്നിദ്ധ്യത്തിനായി അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി(ഐഎഇഎ) നയങ്ങള്‍ക്കനുസൃതമായി ഇന്ത്യന്‍ ആണവ ബാദ്ധ്യതാ നിയമം പരിഷ്കരിക്കണമെന്നാണ് അമേരിക്കന്‍ ആവശ്യം.
ആണവബാദ്ധ്യതാ നിയമത്തില്‍ ഇന്ത്യന്‍ കോടതികളുടെ ഇടപെടല്‍ ഒഴിവാക്കുന്ന നയങ്ങളാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഐഎഇഎയുമായി ചേര്‍ന്ന് പുതിയ ആണവ നയം രൂപീകരിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട തെക്ക്-മദ്ധ്യേഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള അമേരിക്കന്‍ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ജോഫ്രി പയറ്റ് ഇന്ത്യന്‍ ആണവ ബാദ്ധ്യതാ നിയമം ഇന്ത്യ-അമേരിക്ക സിവില്‍ ആണവ പദ്ധതിക്ക് ഭീഷണിയാണെന്നും അഭിപ്രായപ്പെട്ടു.
ആണവ അപകടങ്ങളുണ്ടായാലുള്ള നഷ്ടപരിഹാരം നിര്‍ദ്ദേശിക്കുന്ന ഇന്ത്യന്‍ ആണവ ബാദ്ധ്യതാനിയമം അന്താരാഷ്ട്ര ആണവബാദ്ധ്യതാ നിയമങ്ങളുമായി ഒത്തുപോകുന്നതല്ല എന്നാണ് അമേരിക്കന്‍ വാദം.
ഇന്ത്യന്‍ ആണവബാദ്ധ്യതാ നിയമങ്ങളും നിയന്ത്രണങ്ങളും ആണവോര്‍ജ്ജ കമ്പനികളെ ഇന്ത്യന്‍ വിപണിയില്‍നിന്നും അകറ്റുന്നതാണ്. ആണവാപകടങ്ങള്‍ ഉണ്ടായാല്‍ ഉപകരണവിതരണക്കാര്‍ക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന നിലവിലെ ഇന്ത്യന്‍ നിയമം അന്താരാഷ്ട്രതലത്തിലുള്ള സമാന നിയമങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നും പയറ്റ് പറയുന്നു. അന്താരാഷ്ട്ര നിയമങ്ങളില്‍ നിന്നും വ്യത്യസ്തമായ നിയന്ത്രണങ്ങളും ബാദ്ധ്യതകളും നിര്‍ദ്ദേശിക്കുന്ന ഇന്ത്യന്‍ നിയമം അമേരിക്കന്‍ കമ്പനികള്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ ആണവോര്‍ജ്ജ കമ്പനികളെ ഇന്ത്യന്‍ ആണവോര്‍ജ്ജ വിപണിയില്‍ നിന്നും അകറ്റുമെന്ന് പയറ്റ് അഭിപ്രയാപ്പെട്ടു. അമേരിക്കന്‍ ആണവോര്‍ജ്ജ കമ്പനികള്‍ക്ക് ഇന്ത്യന്‍ ആണവോര്‍ജ്ജ വിപണിയില്‍ പങ്കാളിത്തം വേണമെന്നാതാണ് അമേരിക്കന്‍ താല്പര്യം. അദ്ദേഹം വ്യക്തമാക്കി.
സിവില്‍ ആണവോര്‍ജ്ജ മേഖലയിലെ ഇന്ത്യ-അമേരിക്ക സഹകരണത്തെക്കുറിച്ച് പരാമര്‍ശിച്ച പയറ്റ് ആണവസഹകരണം കേവലം വൈദ്യുതി ഉല്പാദനം മാത്രമല്ലെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണമാണെന്നും വികസിക്കുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് സുരക്ഷിതവും ശുദ്ധവുമായ ഊര്‍ജ്ജം ഉറപ്പുവരുത്തുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
2010ലെ ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള അഭേദ്യമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതാണെന്ന് പറഞ്ഞ പയറ്റ് സിവില്‍ ആണവസഹകരണം കേവലം തന്ത്രപ്രധാനമായ ചുവടുവെയ്പ്പ് എന്നതിനപ്പുറം അമേരിക്കയുടെ ആണവനിര്‍വ്യാപന പദ്ധതികളോടുള്ള ഇന്ത്യന്‍ സഹകരണത്തിന്റെ ഭാഗമാണെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: