മട്ടാഞ്ചേരി: ചക്കാമാടം ഇല്ലിക്കല്‍ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവാഘോഷത്തോടനുബന്ധിച്ച് ശനിയാഴ്ച ഭദ്രകാളി ദേവിക്ക് കലശാഭിഷേകം നടക്കും. രാവിലെ ഉത്സവാഘോഷ-നിത്യപൂജയ്ക്ക് ശേഷമാണ് 9 ന് കലശാഭിഷേകം തുടങ്ങുക. തുടര്‍ന്ന് നവകം, പഞ്ചഗവ്യം, വൈകിട്ട് താലം വരവ് എന്നിവയും നടക്കും. ഞായറാഴ്ച രാവിലെ 8 ന് ശ്രീബലി, 9 ന് ശിവഭഗവാന് അഭിഷേകം, വൈകിട്ട് കാവടിഘോഷയാത്ര എന്നിവയും നടക്കും. മുല്ലയ്ക്കല് വനദുര്ഗ്ഗാ ക്ഷേത്രത്തില്‍ നിന്ന് തുടങ്ങുന്ന കാവടിഘോഷയാത്രക്ക് ശിങ്കാരിമേളം, നാസിക് ഭോല്‍ എന്നിവ അകമ്പടിയുണ്ടാകും. രാത്രി തായമ്പക, പള്ളിവേട്ട എന്നിവയാണ് ആഘോഷങ്ങള്‍.
ആറാട്ടുദിവസമായ തിങ്കളാഴ്ച രാവിലെ 8 ന് പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍നിന്ന് ശ്രീബലി, 12 ന് ശ്രീഭൂതബലി, വൈകിട്ട് പകല്‍ പൂരം, ദീപാരാധന, വലിയ കാണിക്ക പ്രാധാന്യം, കരിമരുന്ന് പ്രയോഗം, ആറാട്ട് എന്നിവയും നടക്കും. ഉത്സവചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി സി.എസ്.നാരായണന് തന്ത്രി, മേല്‍ശാന്തി സാബു ഹര്ഷന്, അനില്‍ ക്ഷേത്രഭരണ സമിതി പ്രസിഡന്റ് കെ.ആര്.അനീഷ്, സെക്രട്ടറി-എ.കെ..ഷാജി, ട്രഷറര്‍ കെ.കെ.സാജന് എന്നിവര്‍ നേതൃത്വം നല്‍കും.
ശബരിമല അപ്പം അരവണ തയ്യാറാക്കുവാന്‍ ശാന്തിക്കാരെ നിയമിക്കണം-ശാന്തിക്ഷേമ സഭ ആവശ്യപ്പെടുന്നു. അപ്പം, അരവണ നിര്‍മാണവും വിതരണവും കരാര്ക്കാരെ ഏല്‍പ്പിക്കുന്നതുമൂലം ഇവ ക്ഷേത്രത്തില്‍ നിവേദിക്കുവാനോ പ്രസാദ രൂപത്തില്‍ വിതരണം ചെയ്യുവാനോ കഴിയില്ല. നിവേദ്യ പ്രസാദങ്ങള്‍ കമ്പോളവല്‍ക്കരിക്കുന്നത് ഭക്തജനങ്ങളെ കബളിപ്പിക്കലുമാണെന്ന് ശാന്തിക്ഷേമസഭ സംസ്ഥാന നേതൃയോഗം വിലയിരുത്തി. ശാന്തിക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് പന്തളം ഹരികുമാര്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സംസ്ഥാന സെക്രട്ടറി അഡ്വ. കന്യാകുളങ്ങര ആര്.സുബ്രഹ്മണ്യന് പോറ്റി ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ഇ.നാരായണന് പോറ്റി, താമരക്കുളം വിഷ്ണുനമ്പൂതിരി, പെരിങ്ങശ്ശേരി കേശവന് നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: