കൊച്ചി: ജില്ല കേരളോത്സവം മകയിരം 2012-ന് തിരിതെളിഞ്ഞു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ജില്ല കേരളോത്സവത്തില്‍ കലാ, കായിക, കാര്‍ഷിക മത്സരങ്ങളാണ് പ്രധാനമായും നടക്കുന്നത്. മേളയുടെ ഉദ്ഘാടനം എക്സൈസ് മന്ത്രി കെ.ബാബു നിര്‍വഹിച്ചു.
കല, കായിക മത്സരങ്ങള്‍ക്കപ്പുറത്ത് യുവജനങ്ങളുടെ കഴിവുകള്‍ കണ്ടെത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമുളള വേദിയാണ് കേരളോത്സവമെന്ന് കെ.ബാബു പറഞ്ഞു. സാമൂഹ്യ പുരോഗതിക്ക് കല- കായിക രംഗത്തുളള വികാസം കൂടി അനിവാര്യമാണ്. ഇതോടൊപ്പം പരമ്പരാഗത കലകളെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. കലാ മത്സരങ്ങള്‍ ബെന്നി ബഹ്നാന് എം.എല്‍.എ യും കായിക മത്സരങ്ങള്‍ തൃക്കാക്കര നഗരസഭാധ്യക്ഷന്‍ പി.ഐ.മുഹമ്മദാലിയും ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ രണ്ടിന് സമാപിക്കുന്ന കേരളോത്സവം മൂവാറ്റുപുഴ, കാക്കനാട് എന്നിവിടങ്ങളിലാണ് നടക്കുന്നത്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിളളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ് സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ ബാബു ജോസഫ്, കെ.കെ.സോമന്, സാജിത സിദ്ധിഖ്, വത്സ കൊച്ചുകുഞ്ഞ്, ഇടപ്പളളി ബ്ലോക്ക് പ്രസിഡന്റ് ഏലിയാമ്മ ഐസക്, ജില്ല കോ-ഓര്‍ഡിനേറ്റര്‍ പി.എ.സഗീര്‍, സെക്രട്ടറി എം.എസ്. അബ്ദുള്‍ കലാം ആസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
കാര്‍ഷിക മത്സരങ്ങള്‍ ജില്ലാ പഞ്ചായത്ത് പരിസരത്തും ആലുവ തുരുത്ത് ഫാമിലുമായി ഇന്ന് (ഡിസംബര്‍ 1) നടക്കും. നാടകം, നാടോടിനൃത്തം, കര്‍ണാടക സംഗീതം, ലളിതഗാനം, കവിതാ പാരായണം തുടങ്ങിയ പ്രധാന കലാ മത്സരങ്ങള്‍ ജില്ലാ പഞ്ചായത്തിനോട് ചേര്‍ന്നുളള മൂന്ന് വേദികളിലായി നടക്കും. പ്രധാന കായിക മത്സരങ്ങളായ ഫുട്ബാള്‍, ക്രിക്കറ്റ്, വോളിബോള്‍, ബാഡ്മിന്റണ്‍, പഞ്ചഗുസ്തി എന്നിവയും ഇന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: