ജീവിതത്തില്‍ മാറ്റങ്ങളെ പ്രതിരോധിക്കാനുളള തന്ത്രം മാത്രമാണിത്. “ഞാന്‍ വളരെ കഴിവുകെട്ടയാളാണ്’, “എനിക്ക് കഴിവില്ല” എന്നൊക്കെ പറയുന്നത്, അതിന്റെ ഭാഗമാണ്. എന്താണ് ദൗര്‍ബല്യം? നിശ്ചയദാര്‍ഢ്യം കൈവരുത്തൂ. ഇച്ഛാശക്തിയെ ഉണര്‍ത്തൂ. അത്യന്തം ശക്തിമത്തായ ഒന്നാണ് നിങ്ങളുടെ ഇച്ഛാശക്തി. നിങ്ങള്‍ ഒന്നു തുടങ്ങുകയേ വേണ്ടൂ. വേണ്ട സഹായങ്ങള്‍ എത്തിച്ചേര്ന്നുകൊള്ളും. നിങ്ങളുടെ സുഹൃത്തുക്കള്‍, കുടുംബം, അധ്യാപകര്‍ എല്ലാവരും കൂടെയുണ്ടാകും.
കുറച്ചുനിമിഷത്തെ യോഗ, ധ്യാനം, സേവ ഇവ നിങ്ങളുടെയുള്ളില്‍ എത്രമാത്രം ചൈതന്യം നിറയ്ക്കുമെന്നറിയാമോ? നിങ്ങളുടെയിടയില്‍ ഗ്രൂപ്പുകളുണ്ടാക്കൂ. ചേരിപ്രദേശങ്ങളും, മറ്റും സന്ദര്‍ശിക്കൂ. അവര്‍ക്കാവശ്യമുള്ള സഹായം ചെയ്യൂ. “ഞാന്‍, ഞാന്‍, ഞാന്‍” “എനിക്കിനി എന്തുണ്ടാകും?” ഇങ്ങനെ തന്‍കാര്യം മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്നതിന്റെ ഫലമാണ് നിരാശ.
മഹത്തായ സ്വപ്നങ്ങള്‍, ധീരമായ സ്വപ്നങ്ങള്‍ കാണുന്നവരാകണം യുവാക്കള്‍. സ്വപ്നങ്ങളെ നിങ്ങളുടെ ലക്ഷ്യമാക്കുക, അവയെ യഥാര്‍ത്ഥ്യമാക്കുക. പുകയിലയിലും മദ്യത്തിലും വാടിക്കരിയരുത്. സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങുക.
>> ശ്രീ ശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: