കുമ്പള: സ്വാമി വിവേകാനന്ദണ്റ്റെ 150-ാം ജന്മവാര്‍ഷികം രാജ്യമെമ്പാടും ആചരിക്കുമ്പോള്‍ മഹദ്വ്യക്തിയെ അപമാനിക്കുന്ന നടപടിയുമായി കുമ്പള ഗ്രാമപഞ്ചായത്ത് രംഗത്ത്. 40 വര്‍ഷത്തിലേറെക്കാലമായി വിവേകാനന്ദ സര്ക്കിളെന്നറിയപ്പെടുന്ന കുമ്പള സര്‍ക്കിളിണ്റ്റെ പേരുമാറ്റിയാണ് പഞ്ചായത്ത് സ്വാമി വിവേകാനന്ദനെ അവഹേളിച്ചത്. കുമ്പള ജൂനിയര്‍ കൊമേഴ്സ് ആണ്റ്റ് ഇണ്റ്റസ്ട്രി (ജെസിഐ)യാണ് 40 വര്‍ഷം മുമ്പ് വിവേകാനന്ദ സ്മാരകമായി സര്‍ക്കിള്‍ സ്ഥാപിച്ചത്. കാലക്രമേണ ബോര്‍ഡ് ഇവിടെ നിന്നും അപ്രത്യക്ഷമായെങ്കിലും സര്‍ക്കിള്‍ വിവേകാനന്ദണ്റ്റെ പേരില്‍ തന്നെ അറിയപ്പെട്ടുവന്നു. കഴിഞ്ഞദിവസം സര്‍ക്കിള്‍ നവീകരിച്ച പഞ്ചായത്തും ജനമൈത്ര പോലീസും ‘കുമ്പള പഞ്ചായത്ത് ജനമൈത്രി പോലീസ്’ എന്ന് സര്‍ക്കിളിന് പുനര്‍നാമകരണം ചെയ്ത ബോര്‍ഡ് വെക്കുകയായിരുന്നു. സര്‍ക്കിള്‍ നവീകരണത്തിണ്റ്റെ മറവില്‍ വിവേകാനന്ദണ്റ്റെ പേര് നീക്കാനുള്ള ശ്രമമാണ് പഞ്ചായത്ത് ഭരണം കയ്യാളുന്ന ലീഗ് നേതൃത്വം നടപ്പാക്കുന്നതെന്നാണ് വിവിധ ഹൈന്ദവ സംഘടനകള്‍ ആരോപിക്കുന്നത്. കുമ്പള ടൗണിലെ വ്യാപാരസ്ഥാപനങ്ങള്‍ പലതും ലീഗ് നേതാക്കളുടേതാണ് എന്നതിനാല്‍ ഇവരുടെ സമ്മര്‍ദ്ദവും ഇതിനുപിന്നിലുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വിവേകാനന്ദ സര്‍ക്കിളിണ്റ്റെ പേര് നീക്കിയതിനെതിരെ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിവേകാനന്ദ സര്‍ക്കിളെന്ന് പുനര്‍നാമകരണം ചെയ്യുന്നതുവരെ പ്രക്ഷോഭം നടത്തുമെന്ന് ഹിന്ദുഐക്യവേദി കുമ്പള പഞ്ചായത്ത് സമിതിയും നഗര്സമിതിയും സ്ഥാനീയ സമിതിയും പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ പഞ്ചായത്ത് തെറ്റ് തിരുത്തിയില്ലെങ്കില്‍ സര്‍ക്കിളില്‍ വിവേകാനന്ദണ്റ്റെ പ്രതിമ സ്ഥാപിച്ച് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ വിവേകാനന്ദ സര്‍ക്കിളെന്ന് പുനര്‍നാമകരണം ചെയ്യും. വിവേകാനന്ദനെ അവഹേളിച്ച പഞ്ചായത്ത് അധികൃതരുടെ നടപടി ഭാരതീയ സംസ്കൃതിയോടുള്ള വെല്ലുവിളിയാണെന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ ഹിന്ദുഐക്യവേദി പഞ്ചായത്ത് സമിതി അധ്യക്ഷന്‍ സുരേഷ് ശാന്തിപള്ള, ജനറല്‍ സെക്രട്ടറി പ്രവീണ്‍ മലങ്കര, ജോ.സെക്രട്ടറി നടരാജ് നൂറംമ്പൊയില്, നഗര്‍ സമിതി അധ്യക്ഷന്‍ ഗുരുരാജ് കഞ്ചിക്കട്ട്, രാജേഷ്ഷെട്ടി, മറ്റ് സ്ഥാനീയ സമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. സ്വാമി വിവേകാനന്ദനെ അവഹേളിച്ചതിന് പഞ്ചായത്ത് മാപ്പുപറയണമെന്ന് ബിജെപി കുമ്പള പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഭാരത പാരമ്പര്യത്തെ ലോകത്തിന് മനസിലാക്കി കൊടുത്ത മഹദ്വൃക്തിയെ അവഹേളിക്കാനുള്ള നീക്കം ചെറുക്കുമെന്നും ബിജെപി അറിയിച്ചു. മണ്ഡലം സെക്രട്ടറി വത്സരാജ്, പഞ്ചായത്ത് പ്രസിഡണ്ട് രമേഷ്ഭട്ട്, സെക്രട്ടറി മഹേഷ് പുനയൂറ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: