പത്തനാപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ നൂറുകണക്കിന് അയ്യപ്പന്മാര് എത്തിച്ചേരുന്ന പത്തനാപുരത്ത് ഇടത്താവളമൊരുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പത്തനാപുരം നിയോജകമണ്ഡലം കമ്മിറ്റി ഗ്രാമപഞ്ചായത്തോഫീസിന് മുന്പില് പ്രതിഷേധ സൂചകമായി ഭജന നടത്തി.
കഴിഞ്ഞ മണ്ഡലക്കാലത്ത് പത്തനാപുരം പഞ്ചായത്തില്‍ അയ്യപ്പഭക്തര്‍ക്ക് നേരെ നിരവധി ആക്രമണങ്ങളുണ്ടായിരുന്നു. ഇടത്താവളമില്ലാത്തതിനാല് തെരുവോരത്ത് ആഹാരം കഴിക്കുവാനും വിശ്രമിക്കുന്നതിനും നിര്‍ബന്ധിതരായ അയ്യപ്പഭക്തരാണ് കഴിഞ്ഞ സീസണില്‍ ആക്രമിക്കപ്പെട്ടത്.
ഇത് പരിഹരിക്കുവാന്‍ ഗ്രാമപഞ്ചായത്ത് അടിയന്തിരമായി ഇടത്താവളമൊരുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായി പ്രതികരിക്കേണ്ടി വരുമെന്നും ബിജെപി പത്തനാപുരം നിയോജകമണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി അറിയിച്ചു.
പത്തനാപുരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നും പ്രകടനമായെത്തിയാണ് ഗ്രാമപഞ്ചായത്തോഫീസിന് മുന്പില് സമരം അവസാനിച്ചത്.
മണ്ഡലകാലമായിട്ടും കെഎസ്ആര്‍ടിസി പമ്പയിലേക്ക് സര്‍വീസ് ആരംഭിക്കാതിരിക്കുന്നത് അപലപനീയമാണെന്നും ബിജെപി അറിയിച്ചു.
ബിജെപി പത്തനാപുരം പഞ്ചായത്ത് സമിതി പ്രസിഡന്റ് സുചീന്ദ്രന്പിള്ള, മണ്ഡലം ജനറല്‍ സെക്രട്ടറി സേതു നെല്ലിക്കോട്, ജി. രമേശന്, എസ്. സഹദേവന്, വിശ്വനാഥനാചാരി, അനീഷ് കോവൂര്‍, അജേഷ്, രതീഷ്ചന്ദ്രന്, അഭിലാഷ്, കവലയില്‍ മോഹനന്, രാജേന്ദ്രന് എലിക്കാട്ടൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: