ഇന്ദ്രിയങ്ങളും പദാര്‍ത്ഥവുമായുള്ള ബന്ധത്തിലൂടെ ബാഹ്യപ്രപഞ്ചവുമായുള്ള സമ്പര്‍ക്കത്തിനും ആസ്വാദനത്തിനും വേണ്ടിയാണ് ശരീരം. അതിനായി അനന്തമായ ശക്തിക്ക് പ്രവഹിക്കാനുള്ള ഉപാധികൂടിയാണ് അത്. മഹാബോധനത്തിന്റെ ഇച്ഛയ്ക്കൊത്ത് ശക്തിധാരകളെ മൗനമൊന്നും തട്ടാതെ സ്വീകരിക്കാനും ഉപയോഗിക്കാനും അവയുടെ പ്രണാളിയായി വര്‍ത്തിക്കാനും ഉള്ള കഴിവുകള്‍ ശരീരത്തിന്റെ പൂര്‍ണതയെ സൂചിപ്പിക്കുന്നു. അപ്പോള്‍ ഓരോ കോശത്തിലും ബോധപ്രകാശം നിറഞ്ഞ് എല്ലാ ചലനങ്ങളും ആനന്ദമായിത്തീരുന്നു.
ചിത് ശക്തിയുടെ, ആസ്വാദനം ലക്ഷ്യമാക്കി ഉദ്ഗമിക്കുന്ന അനുബന്ധമാണ് പ്രാണന്. പദാര്‍ത്ഥം ജീവവസ്തുവായി മാറുന്നത് പ്രാണന്റെ തരംഗങ്ങള്‍ ഏറ്റുകൊണ്ടാണ്. തമോ ലോകങ്ങള്‍ മുതല്‍ ദിവ്യലോകങ്ങള്‍ ഉള്‍പ്പെടെ എല്ലാ മണ്ഡലങ്ങളെയും കോര്‍ത്ത് നില്ക്കുന്ന മഹാധാരയാണ് സമഷ്ടി പ്രാണന്. വ്യക്തിയില്‍ അന്തര്‍ഗതമായ അതിന്റെ പ്രതിരൂപമാണ് നമ്മുടെ പ്രാണന്. ശരീരത്തെ ചൈതന്യവത്താക്കുന്ന സ്ഥൂലഭാവവും ബോധത്തെ ശക്തിയായി മാറ്റുന്ന സൂക്ഷ്മഭാവവും അതിനുണ്ട്. പ്രാണനില്‍ത്തന്നെയാണ് കാമത്തിന്റെയും വേര്. അധോഗതില് ചലിക്കുമ്പോള്‍ അവസാനിക്കാത്ത തൃഷ്ണ യും ഉര്ദ്ധ്വഗതിയാകുമ്പോള് പവിത്രമായ ആസ്വാദനവും പ്രാണന്റെ ധര്‍മങ്ങളാണ്. ചലന രഹിതവും ചലനാത്മകവും ആയ സമത്വവും ശുദ്ധമായ ആസ്വാദനത്തിനുള്ള കഴിവും തൃഷ്ണയില്ലാത്ത സംതൃപ്തിയും പ്രസന്നതയും ദിവ്യത്വം പ്രാപിച്ച പ്രാണന്റെ ലക്ഷണങ്ങളാണ്.
തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: