ലണ്ടന്‍: ഗര്‍ഭച്ഛിദ്രം നിഷേധിച്ചതിനെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി അന്വേഷണം നടത്തണമെന്ന് യുവതിയുടെ പിതാവ് അയര്‍ലന്റിനോട് ആവശ്യപ്പെട്ടു. ഐറിഷ് ഹെല്‍ത്ത് സര്‍വീസ് എക്സിക്യൂട്ടീവിന് കീഴിലുള്ള അന്വേഷണം തൃപ്തികരമല്ലെന്നും ഔദ്യോഗിക അന്വേഷണം വേണമെന്നും സവിതയുടെ പിതാവ് അന്തപ്പ യാലഗി പറഞ്ഞു.
കഴിഞ്ഞ ഒക്ടോബര്‍ 28 ന് ഗാല്‍വേ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് 31 കാരിയായ ഇന്ത്യന്‍ വംശജ സവിത ഹാലപ്പ നാവര് ഗര്‍ഭച്ഛിദ്രം നിഷേധിച്ചതിനെത്തുടര്‍ന്ന് മരിച്ചത്.
സവിതയുടെ മരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ഏര്‍പ്പെടുത്താത്ത പക്ഷം ഈ ആവശ്യവുമായി ഭര്‍ത്താവ് പ്രവീണ്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയേയും സവിതയുടെ ചികിത്സാക്കുറിപ്പുകളുടെ ഉടമസ്ഥാവകാശം ഉറപ്പിക്കുവാന്‍ ഓംബുഡ്സ്മാനെയും സമീപിക്കുമെന്ന് പ്രവീണിന്റെ അഭിഭാഷകനായ ജെറാഡ് ഒ ഡണല്‍ പറഞ്ഞു.
എച്ച്എസ്ഇയുടെ കീഴില്‍ നടക്കുന്ന അന്വേഷണത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും ആയതിനാല്‍ ഇതിനായി സവിതയുടെ ചികിത്സാക്കുറിപ്പുകള്‍ ആശുപത്രി അധികൃതര്‍ ഭര്‍ത്താവിന് കൈമാറിയിരുന്നെങ്കിലും എച്ച്എസ്ഇ കുറിപ്പുകള്‍ക്ക് അവകാശമുന്നയിച്ചിരുന്നു.
ഐറിഷ് ആരോഗ്യവകുപ്പ് മന്ത്രി ജെയിംസ് റെയ്ലിയുമായി പ്രവീണ്‍ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. സവിതയുടെ മരണത്തെ സംബന്ധിച്ച അന്വേഷണത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള വ്യവസ്ഥകള്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്റ് ക്വാളിറ്റി അതോറിറ്റി ഈ ആഴ്ച പ്രസിദ്ധീകരിക്കും. കാലാവധി നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത അന്വേഷണത്തില്‍ വേണ്ടി വന്നാല്‍ പുറത്തുനിന്നും വിദ്ഗ്ദ്ധ സേവനം ലഭ്യമാക്കുമെന്നും ഗാല്‍വെ യൂണിവേഴ്സിറ്റി ആശുപത്രി വഴി എച്ച്എസ്ഇ നല്കുന്ന സേവനങ്ങള്‍, പ്രത്യേകിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് നല്കുന്ന ചികിത്സയുടെ ഗുണനിലവാരം അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: