ഇസ്ലാമാബാദ്: ഭീകരവാദത്തെ ചെറുത്തുതോല്‍പ്പിക്കുമെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ്സായ്. പാക് താലിബാന്റെ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന മലാല പത്രപവര്ത്തകന് ഹമീദ് മിറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്. വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട പത്രപ്രവര്‍ത്തകനാണ് മിര്‍. മിര്‍ സഞ്ചരിച്ചിരുന്ന കാറില്‍ സ്ഥാപിച്ച ബോംബ് പോലീസ് നിര്വീര്യമാക്കിയതിനെത്തുടര്ന്നാണ് അദ്ദേഹം വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
മലാലയും അവളുടെ അച്ഛനും തന്നെ ഫോണില്‍ വിളിച്ച് ഭീകരവാദത്തിനെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചു. മിര്‍ ട്വിറ്ററില്‍ കുറിച്ചു. ബ്രിട്ടനിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് മലാല. ആശുപത്രിയില്‍ നിന്ന് ആദ്യമായാണ് മലാല ഫോണില്‍ സംസാരിക്കുന്നത്. ഭീകരവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചതായും മലാല അറിയിച്ചു. താലിബാന് ഭീകരരെക്കുറിച്ച് 2009 ല്‍ ഡയറി എഴുതിയതോടെയാണ് മലാലയെക്കുറിച്ച് പുറംലോകം അറിയുന്നത്. സ്വത് താഴ്വരയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പ്രവര്ത്തിച്ചതിനെത്തുടര്ന്നാണ് താലിബാന് മലാലക്കെതിരെ തിരിയുന്നത്. സ്ക്കൂള് വിട്ട് മടങ്ങുകയായിരുന്ന മലാലയെ താലിബാന് വെടിവെക്കുകയായിരുന്നു. ബ്രിട്ടനിലെ ആശുപത്രിയില്‍ കഴിയുന്ന മലാല ഇപ്പോള്‍ പുതുജീവിതത്തിലേക്ക് കടന്നു വരികയാണ്.
അതേസമയം, ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ പട്ടികയില്‍ മലാല ഇടംപിടിച്ചു. 438 പേരാണ് മലാലയ്ക്ക് പിന്തുണ നല്‍കിയത്. ഡിസംബര്‍ 12 നാണ് വോട്ടെടുപ്പ്. 14ന് വിജയിയെ പ്രഖ്യാപിക്കുകയും ചെയ്യും. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: