‘തലശ്ശേരി: കലാനിലയത്തിണ്റ്റെ രക്തരക്ഷസ് എന്ന നാടകം ൩൦ മുതല്‍ തലശ്ശേരിയില്‍ അരങ്ങേറുന്നതാണെന്ന് കലാനിലയം അനന്തപത്മനാഭന് പത്രസമ്മേളനത്തില്‍ അറിയിച്ചു. അത്യാധുനിക ലൈറ്റിംഗിണ്റ്റെയും ഡിജിറ്റല്‍ സൗണ്ട് സിസ്റ്റങ്ങളുടെയും അകമ്പടിയോടെ ഈ നാടകം അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ നാടക വേദി ഇതുവരെ കണ്ടിട്ടില്ലാത്ത വിധം വൈവിധ്യമാര്‍ന്ന സെറ്റിംഗാണ് നാടകത്തില്‍ ഒരുക്കിയിരിക്കുന്നത്. കലാനിലയം കൃഷ്ണന് നായര്‍ സംവിധാനം ചെയ്ത ഈ നാടകം ൩൭ വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോക നാടകവേദിയില്‍ തന്നെ അത്ഭുതമായിരുന്നു. ൧൦൦ല്‍ പരം കലാകാരന്മാരും സാങ്കേതിക വിദഗ്ധരുമാണ് ഇതിന് പിന്നില്‍ അണിനിരക്കുന്നത്. തലശ്ശേരി ടിസി മുക്കില്‍ ൩൦ന് വൈകുന്നേരം ൬.൩൦ന് തുടക്കം കുറിക്കുന്ന രക്തരക്ഷസ് ഒരുമാസക്കാലം തലശ്ശേരിയില്‍ അവതരിപ്പിക്കും. ദിവസവും വൈകുന്നേരം ൬.൩൦നും രാത്രി ൯.൩൦നും രണ്ട് ഷോ ഉണ്ടായിരിക്കും. കൂടാതെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പകല്‍ ൧൦ മണിക്കും പ്രത്യേക ഷോ അവതരിപ്പിക്കുമെന്നും കലാനിലയം കൃഷ്ണന് നായരുടെ മകനായ അനന്തപത്മനാഭന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: