കൊച്ചി: സി.ബി.എസ്.ഇ. സ്കൂളുകളില്‍ ഊര്‍ജസംരക്ഷണത്തിന് മികച്ച പ്രവര്‍ത്തനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ തലത്തില്‍ 500 രൂപ വീതം അവാര്‍ഡ് നല്‍കുമെന്ന് ഊര്‍ജമന്ത്രി ആര്യാടന് മുഹമ്മദ്. ജില്ലാതലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന സ്കൂളിന് 25000 രൂപ വീതവും സംസ്ഥാന തലത്തില്‍ ഒരു ലക്ഷം രൂപയും അവാര്‍ഡായി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈദ്യുതി ബോര്‍ഡ്, ഊര്‍ജ മാനേജുമെന്റ് കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ സി.ബി.എസ്.ഇ. സ്കൂളുകളില്‍ തുടങ്ങുന്ന എനര്‍ജി സ്മാര്‍ട് സ്കൂള്‍ പദ്ധതി ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് സി.ബി.എസ്.ഇ. സ്കൂളുകളില്‍ പഠിക്കുന്ന 15 ലക്ഷം വിദ്യാര്‍ഥികളിലൂടെ നാളേക്കിത്തിരി ഊര്‍ജം എന്ന ഊര്‍ജസംരക്ഷണ പ്രക്രിയ ഫലവത്താകുമെന്നാണ് തന്റെ പ്രതീക്ഷ.സംസ്ഥാനത്ത് 3400 മെഗാവാട്ട് വൈദ്യുതി ആവശ്യമുള്ളപ്പോള്‍ നമ്മുടെ ഉല്‍പ്പാദനം 1700 മെഗാവാട്ടാണ്. ബാക്കി വൈദ്യുതി പുറമെ നിന്ന് വലിയ വിലയില്‍ നാം വാങ്ങുകയാണ്. കേരളത്തില്‍ 6000 മെഗാവാട്ട് ജലവൈദ്യുത പദ്ധതിക്ക് സാധ്യതയുണ്ടെങ്കിലും ജൈവ-പരിസ്ഥിതിയുടെ പേരില്‍ പലതും തടസമായിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഊര്ജോല്പ്പാദനത്തേക്കാള് ഊര്‍ജ സംരക്ഷണത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതി മുന്‍രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാം ഉദ്ഘാടനം ചെയ്തു. ബെന്നി ബഹനാന് എം.എല്‍.എ., തൃക്കാക്കര നഗരസഭ അധ്യക്ഷന്‍ പി.ഐ. മുഹമ്മദാലി, സി.ബി.എസ്.ഇ.സ്കൂള്‍ മാനേജുമെന്റ് അസോസിയേഷന് പ്രസിഡന്റ് ടി.പി.എം.ഇബ്രാഹിംഖാന്‍, സെക്രട്ടറി ഇന്ദിര രാജന് എന്നിവര്‍ പ്രസംഗിച്ചു. ഊര്‍ജ മാനേജുമെന്റ് കേന്ദ്രം ഡയറക്ടര്‍ കെ.എം.ധരേശന്‍ ഉണ്ണിത്താന് സ്വാഗതവും വൈദ്യുതബോര്‍ഡ് ഡപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ വി.കേശവദാസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: