ന്യൂദല്‍ഹി: സയിദ് ആസിഫ് ഇബ്രാഹിം അടുത്ത ഇന്റലിജന്റ്സ് ബ്യൂറോ മേധാവിയാകും. ഇത് സംബന്ധിച്ച പ്രഖ്യാപനം കേന്ദ്രസര്‍ക്കാര്‍ ഇന്ന് നടത്തും. ഇന്റലിജന്റ്സ് ബ്യൂറോയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുസ്ലീം ഐബി മേധാവിയായി എത്തുന്നത്. അടുത്തവര്‍ഷം സപ്തംബറോടെ വിരമിക്കാനിരിക്കെയാണ് സയിദ് ആസിഫ് ഇബ്രാഹിം ഐബിതലപ്പത്തെത്തുന്നത്. 1997 ല്‍ മധ്യപ്രദേശ് കേഡറില്‍ നിന്നുള്ള ഐപിഎസ് ഓഫീസറാണ് എസ്.ആസിഫ്.നിലവില്‍ ഐബിയിടെ പ്രത്യേക ഡയറക്ടറാണ് അദ്ദേഹം. മധ്യപ്രദേശ് കേഡറില്‍നിന്നുള്ള ഐപിഎസ് ഓഫീസറും ഐബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ എസ്.വര്ധന് ക്യാബിനറ്റ് സെക്രട്ടറിയേറ്റിലെ സുരക്ഷാ സെക്രട്ടറിയായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തതോടെയാണ് ആസിഫ് ഇബ്രാഹിമിന്റെ നിയമത്തിലേക്കെത്തിച്ചത്.
ആസിഫിനെക്കാള്‍ ഒരു വര്‍ഷം സീനിയോറിറ്റിയുള്ള എസ്.വര്‍ധനെ ഐബി തലവനായി നിയമിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരടങ്ങിയ സമിതിയാണ് ഐബി മേധാവിയെ തെരഞ്ഞെടുക്കുന്നത്. 1987 ല്‍ ജനിച്ച ആസിഫ് കാണ്‍പൂര്‍ സ്വദേശിയാണ്. മാധവറാവു സിന്ധ്യ റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ആസിഫ്. ഐബിയുടെ കാശ്മീര്‍, ദല്‍ഹി വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായും ഇദ്ദേഹം സേവനം അനുഷ്ഠച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: