വൈക്കം: വൈക്കത്തഷ്ടമി മഹോത്സവത്തിന് നാളെ കൊടിയേറും.നാളെ രാവിലെ 6 നും 7.15 നും മദ്ധ്യേ തന്ത്രിമുഖ്യന്ന്മാരായ മറ്റപ്പളളിമനയ്ക്കല് നാരായണന് നമ്പൂതിരിപ്പാട്,കിഴക്കിനിയേഴത്ത് മേക്കാട്ട് മനക്കല് നാരായണന് നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റുന്നത്.ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബര്‍ 7 നാണ്.ആറാട്ട് ഡിസംബര്‍ 8ന് ഋഷഭവാഹനം എഴുന്നള്ളിപ്പ്്് എഴാം ഉല്വദിവസമായ ഡിസംബര്‍ 2ന്. അഷ്ടമിക്ക് 151 പരയുടെ പ്രാതാലാണ് ഒരിക്കിയിരിക്കുന്നത്്.ഒന്‍പതാം ഉല്‍സവത്തിന് 5 മണിക്ക് കാഴ്ചശ്രീബലിക്ക്്് പത്മശ്രീ പെരുവനം കുട്ടന്മാരാരുടെയും സംഘത്തിന്റെയും പഞ്ചാരിമേളം,പത്താം ഉല്‍സവത്തിന് രാലിലെ 9ന് ശ്രീബലിക്കും രാത്രി11.30 മുതലുള്ള വലിയ വിളക്കിനും നാഗസ്വര രത്ന കലൈമാമണി തിരുവിഴ ജയശങ്കരുടെ നാഗസ്വരം,11 ഉല്‍സവമായ ഡിസംബര്‍ 6ന് രാത്രി 7 മുതല്‍ ചലചിത്രനടി നവ്യാനായര്‍ അവതരിപ്പിക്കുന്ന നടനമാധുരി,വൈക്കത്തഷ്ടമി ദിനത്തില്‍ പിന്നണിഗായകന്‍ പി.ജയചന്ദ്രന് നയിക്കുന്ന ഭക്തിഗാനമേളരാത്രി8ന. 11 മുതല്‍ ഉദയാനാപുരത്തപ്പന്റെ വരവ്് അഷ്ടമിവിളക്ക്് 2 ന് വലിയകാണിക്ക്.3.30 ന് ഉദയനാപുരത്തപ്പന്റെ യാത്ര അയപ്പ്്.വൈകിട്ട് 6.30 ന് നടക്കുന്ന ഹിന്ദുമതകണ്വന്ഷന് ഹൈക്കോടതി ജസ്റ്റീസ് ചിദംബരേശ് ഉദ്ഘാടനം ചെയ്യും,തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ഹരികുമാര്‍ അദ്ധ്യക്ഷത വഹിക്കും.ഡിസംബര്‍ 8ന് ആറാട്ട് രാത്രി 5്ന് രാത്രി 10 മുതല്‍ കൂടിപ്പൂജ വിളക്ക്്.
പാരമ്പര്യാനുഷ്ടാനമായ കൊടിയേറ്റ് അറിയിപ്പ് ചടങ്ങ് ഇന്ന്് നടത്തും.പണ്ട് ഊരാണ്മ ഭരണം ഉണ്ടായിരുന്ന കാലത്ത് അതത് അവസരങ്ങളിലെ ഉൗരാണ്മക്കാര് ഉള്സവ വിവരം ഔദ്യാഗികമായി ക്ഷേത്രത്തിന്റെ ഉടമസ്ഥരായ മറ്റ് ഊരാണ്മക്കാരെക്കൂടി അറിയിക്കണമെന്നായിരുന്നു വ്യവസ്ഥ.ഇതിന്റെ അനുസ്മരണമെന്നോണം ഉദയനാപുരം ക്ഷേത്രം,ഇണ്ടംതുരുത്തിമന,പെരുമ്പള്ളിയാഴത്ത് മന എന്നിവിടങ്ങിലാണ് അറിയിപ്പുനടത്തുന്നത്.ദേവന്റെ നടയ്ക്കല്‍ നിന്ന് അനുവാദം വാങ്ങി മൂസതാണ് ആനപ്പുറത്തു പോയി കൊടിയേറ്ററിയിക്കല് ചടങ്ങ് നടത്തുന്നത്.
കുലവാഴപ്പുറപ്പാട് ഇന്ന്
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ അഷ്ടമി ഉല്‍സവം കൊടിയേറ്റിനു മുന്നോടിയായുള്ള സംയുക്ത എന്‍.എസ്.എസ്.കരയോഗങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കുലവാഴപ്പുറപ്പാട് ഇന്ന് നടക്കും.
വൈക്കത്തഷ്ടമിയോടനുബന്ധിച്ചുള്ള കുലവാഴപ്പുറപ്പാട് ടൗണ്‍ മേഖലാ എന്‍.എസ്.എസ്.കരയോഗങ്ങളുടെ ആഭിമുഖ്യത്തില്‍ 4ന് ചാലപ്പറമ്പ് കാര്‍ത്ത്യാകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും.ആറ് കരയോഗങ്ങളുടെ ആഭിമുഖ്യത്തിലാണ് കുലവാഴപ്പുറപ്പാട് നടത്തുന്നത്.താലപ്പൊലി,നെറ്റിപ്പട്ടംകെട്ടിയ ഗജവീരന്മാര്,പഞ്ചവാദ്യം,ചെണ്ടമേളം, എന്നിവ അകമ്പടിയുണ്ടാവും,ദീപാരാധനക്ക് ശേഷം കുലവാഴയും കരിക്കിന് കുലകളും താലപ്പൊലിയുടെ അകമ്പടിയോടെ കൊടിമരച്ചുവട്ടില്‍ സമര്‍പ്പിക്കുന്നു.തുടര്‍ന്ന ്കുലവാഴയും കരിക്കിന് കുലയും കൊണ്ട്്് ക്ഷേത്ര കവാടങ്ങള്‍ അലങ്കരിക്കല്‍ ചടങ്ങ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: