ഇസ്ലാമാബാദ്: 2008ലെ മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ഇന്ത്യ വധശിക്ഷ നടപ്പിലാക്കിയ ലഷക്കര്‍ ഇ തോയ്ബ ഭീകരന് പാക് സ്വദേശി അജ്മല്‍ കസബിന്റെ ശാന്തിക്കായി ജമാത് ഉദ്ദവ തലവനും ലഷ്കര്‍ സ്ഥാപകനുമായ ഹഫീസ് സയിദ് പ്രാര്‍ത്ഥന നടത്തി.
ലാഹോറിലെ മുരിദ്കെയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് ശേഷമായിരുന്നു പ്രാര്‍ത്ഥനാ ചടങ്ങ് സംഘടിപ്പിച്ചത്. ആയിരത്തോളം പേര് പ്രാര്‍ത്ഥനകളില്‍ പങ്കു കൊണ്ടതായി ഉറുദു പത്രം ഡെയ്ലി എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കസബിന്റെ മരണത്തിന് പകരം ചോദിക്കുമെന്ന് പാക് താലിബാന് ഭീഷണി മുഴക്കിയെങ്കിലും ജമാത് ഉദ്ദവ ഇതുവരെ പ്രതികരണം നടത്തിയിരുന്നില്ല. കസബിന്റെ മരണത്തെ കുറിച്ച് പ്രതികരിക്കുന്നത് ഉചിതമല്ലെന്നും അതിനാല്‍ പ്രസ്താവന ഇറക്കേണ്ടെന്നും തീരുമാനിച്ചതായി സംഘടനയുടെ വക്താവ് മാദ്ധ്യമങ്ങളെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: