കണ്ണൂറ്: കാല്‍ടെക്സ് ജംഗ്ഷനില്‍ നടപ്പാതയുടെ സ്ളാബ് പെളിച്ചുനീക്കിയത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ദേശീയ പാത അതോറിറ്റി പുതുതായി നിര്‍മ്മിച്ച നടപ്പാതയുടെ സ്ളാബ് കഴിഞ്ഞദിവസമാണ് സ്വകാര്യ വ്യക്തി അനധികൃതമായി പൊളിച്ചുനീക്കിയത്. കാല്‍ടെക്സ് ജംഗ്ഷനില്‍ എസ്ബിടിക്ക് മുന്‍വശത്തായി ദേശീയപാതയില്‍ ഏതാനും മാസം മുമ്പാണ് കാല്‍നടയാത്രക്കാര്‍ക്ക് സുഗമമായി നടന്നുപോകുന്നതിന് വേണ്ടി നടപ്പാത നിര്‍മ്മിച്ചത്. മഴക്കാലത്ത് അവുക്കുവെള്ളം ഓവുചാലില്‍ നിന്നം പുറത്തേക്കൊഴുകാതിരിക്കാന്‍ റോഡില്‍ നിന്നും രണ്ടടി ഉയരത്തില്‍ ശാസ്ത്രീയമായ രീതിയിലാണ് നടപ്പാത നിര്‍മ്മിച്ചത്. ഇതുകാരണം പ്രധാന റോഡില്‍ നിന്നും കടയുടെ മുന്നിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. എന്നാല്‍ ഇതിന് തൊട്ടടുത്ത് റോഡുള്ളതിനാലാണ് നടപ്പാത ഉയര്‍ത്തി നിര്‍മ്മിച്ചതെന്ന് ദേശീയപാത അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച അതിരാവിലെയാണ് സ്ളാബ് പൊളിച്ചുമാറ്റിയത്. നാട്ടുകാര്‍ വിവിമരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും ബന്ധപ്പെട്ടയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പ്രത്യേകിച്ച് കേസൊന്നും എടുക്കാതെ ഇവരെ അന്നുതന്നെ വിട്ടയക്കുകയും ചെയ്തു. സ്ളാബ് പൊളിച്ചതുമായി ബന്ധപ്പെട്ട് ആരും പരാതി നല്‍കാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് പോലീസ് ഭാഷ്യം. രേഖാമൂലം പരാതി നല്കിയാല് കേസെടുത്ത് അന്വേഷിക്കാമെന്നും പോലീസ് പറയുന്നു. പുതുതായി നിര്‍മ്മിച്ച സ്ളാബ് ഇളക്കിമാറ്റിയിട്ടും ദേശീയപാത അതോറിറ്റി പോലീസില്‍ പരാതി നല്‍കാത്തത് ദുരൂഹതയുണര്‍ത്തുന്നു. തങ്ങള്‍ക്ക് വാക്കാലുള്ള അനുവാദം ലഭിച്ചതുകൊണ്ടാണ് സ്ളാബ് പൊളിച്ചുനീക്കിയതെന്ന് സ്വകാര്യ വ്യക്തി പറയുന്നു. എന്നാല്‍ രേഖാമൂലമോ അല്ലാതെയോ സ്ളാബ് പൊളിച്ചുനീക്കാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്ന് ദേശീയപാത അധികൃതര്‍ പറഞ്ഞു. സ്ളാബ് പുനര്‍നിര്‍മ്മിക്കാന്‍ സ്വകാര്യവ്യക്തിക്ക് ഹൈവേ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ അശാസ്ത്രീയമായി അടിച്ചുപൊളിച്ച ഓവുചാല്‍ കെട്ടിയുയര്‍ത്തി പുതിയ സ്ളാബ് സ്ഥാപിച്ചാല്‍ ഇളകിപ്പോവാന്‍ സാധ്യതയുണ്ട്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ലക്ഷങ്ങള്‍ ചിലവിട്ടാണ് റോഡ് നവീകരണ പദ്ധതി നടപ്പാക്കിയത്. എന്നാല്‍ ആയിരക്കണക്കിന് യാത്രക്കാര്‍ ദിവസേന ഉപയോഗിക്കുന്ന നടപ്പാത പൊളിച്ചുമാറ്റിയത് അപകടസാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. രാത്രികാലങ്ങളില്‍ പവര്‍കട്ട് കൂടിയുള്ള സമയത്ത് അപകട സാധ്യത ഏറെയാണ്. വിഷയത്തെ ദേശീയപാത അതോറിറ്റിയും ബന്ധപ്പെട്ട പോലീസും നിസ്സാരമായാണ് കണ്ടതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: