കണ്ണൂറ്: ചിറക്കല്‍ റെയില്‍വേ സ്റ്റേഷന് വികസനം ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ചിറക്കല്‍ റെയില്‍വേ സ്റ്റേഷന്. കൈത്തറിയുടെ പ്രധാന കേന്ദ്രം എന്ന നിലയില്‍ ചരക്ക് ഗതാഗതത്തിന് മുന്‍ തൂക്കം നല്‍കിയായിരുന്നു സ്റ്റേഷണ്റ്റെ തുടക്കം. ഇപ്പോള്‍ ജീവനക്കാര്‍ പോലുമില്ലാത്ത ട്രെയിന്‍ ഹാള്‍ട്ടിംഗ് സ്റ്റേഷനാണ് ചിറക്കല്‍. റെയില്‍പാത ഇരട്ടിച്ചതോടെ പത്ത് മീറ്റര്‍ വരെ ഭൂമി കുഴിച്ച് താഴ്ത്തിയതോടെ ഫ്ളാറ്റ്ഫോറം രണ്ടും താഴെയും മുകളിലുമായി. ഇത് യാത്രക്കാര്‍ക്ക് ദുരിതമായി. കൂടാതെ ഫ്ളാറ്റ്ഫോറത്തിന് മേല്‍ക്കുര ഇല്ലാത്തത്, കുടിവെള്ളം ഇല്ലാത്തത് റോഡ് സൗകര്യം ഇല്ലാത്തത് തുടങ്ങിയവയെല്ലാം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. സ്റ്റേഷണ്റ്റെ അശാസ്ത്രീയ നിര്‍മാണം കാരണം വെയിലും മഴയും കൊള്ളേണ്ട ഗതികേടിലാണ് യാത്രക്കാര്‍. ഭൗതിക സാഹചര്യം വര്‍ധിപ്പിക്കാന്‍ മൂന്ന് വര്‍ഷം മുമ്പ് ൨൮ ലക്ഷം രൂപ അനുവദിച്ചെങ്കിലും തുടര്‍ നടപടി നടന്നിട്ടില്ല. കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ഭൗതിക സാഹചര്യം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് റെയില്‍വേക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്കാന് ആക്ഷന്‍ കമ്മിറ്റി രൂപീകരണ കണ്വെന്ഷന് തീരുമാനിച്ചു. ചിറക്കല്‍ ഗാന്ധിജി റൂറല്‍ ലൈബ്രറി ഹാളില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ പഞ്ചായത്ത് പ്രസിഡണ്റ്റ് കെ ലത അധ്യക്ഷനായി. റെയില്‍വേ ഡിവിഷന് പാസഞ്ചേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി പി കെ ബൈജു, ബ്ളോക്ക് പഞ്ചായത്തംഗം പി ചന്ദ്രമോഹനന്, കെ ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. സി എച്ച് ബാലകൃഷ്ണന് സ്വാഗതം പറഞ്ഞു. ഭാരവാഹികളായി കെ.ലത (ചെയര്മാന്), പി ചന്ദ്രമോഹനന്, കൊല്ലോന്‍ മോഹനന് (വൈസ് ചെയര്മാന്), സിഎച്ച് ബാലകൃഷ്ണന് (കണ്‍വീനര്‍), കെ ബാലകൃഷ്ണന്, എം കെ ജനകരത്നം (ജോയിണ്റ്റ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: