കൊല്ലം: മൂന്ന് ദിവസങ്ങളിലായി കൊല്ലം ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന സിബിഎസ്ഇ കായികമേളയ്ക്ക് സൗകര്യമൊരുക്കിയ അഞ്ചല്‍ ശബരിഗിരി സ്കൂളിന്റെ പെരുമയ്ക്ക് ഇരട്ടി പകിട്ട്.
നിരവധി വര്‍ഷങ്ങളായി സംസ്ഥാന കായികമേള നടക്കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ട ശബരിഗിരി റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ദീപ ചന്ദ്രന് ശബരിഗിരി സ്കൂളുകളുടെ ചെയര്‍മാനും സിബിഎസ്ഇ സ്കൂളുകളുടെ തെക്കന്‍ മേഖലാ പ്രസിഡന്റുമായ കായികപ്രേമി ഡോ.വി.കെ. ജയകുമാറിനോട് കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കണമെന്നഭ്യര്ത്ഥിക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ചലില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള കൊല്ലം പട്ടണത്തില്‍ മേള നടത്താന്‍ തെരഞ്ഞെടുക്കുകയുമായിരുന്നു. കേരളത്തിലുള്ള മുഴുവന്‍ അംഗീകൃത സിബിഎസ്ഇ സ്കൂളുകള്‍ക്കും പ്രോഗ്രാം ഷെഡ്യൂള്‍ തയാറാക്കി അയയ്ക്കുന്നതിലായി പിന്നീടുള്ള ശ്രദ്ധ. കൊല്ലം പട്ടണത്തിലെ തന്നെ സ്കൂളുകളില്‍ താമസ സൗകര്യമൊരുക്കുന്നതിനും ശബരിഗിരി സ്കൂളിലെ അധ്യാപകരും അനധ്യാപകരും കൊല്ലത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുകയായിരുന്നു.
കൃത്യതയോടെയും കാര്യക്ഷമതയോടെയും ഒരു സംസ്ഥാനമേള നടത്തി വിജയിപ്പിച്ചതിന്റെ സന്തോഷത്തിലാണ് ശബരിഗിരി മാനേജ്മെന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: