ഇന്ദ്രിയങ്ങള്‍ ചെന്നെത്തുന്നേടത്തും മനസ്സ് സങ്കല്പ്പിക്കുന്നതിലും രണ്ട് ശക്തികളുടെ ആഘാതപ്രത്യാഘാതങ്ങള്‍ കാണാം, അവ അന്യോന്യം നിരോധിച്ചുകൊണ്ടു ചുറ്റുംകാണുന്ന മിശ്രപ്രപഞ്ചത്തിന്റെയും ചിത്തവൃത്തികളുടെയും ചാഞ്ചാട്ടത്തിന് കാരണമാകുന്നു. ഈ വിപരീത ശക്തികളുടെ വ്യാപാരം ബാഹ്യലോകത്തില്‍ ആകര്‍ഷണ-വികര്ഷണങ്ങളെന്ന അഥവാ കേന്ദ്രീകരണ-നിഷ്കാസനങ്ങളെന്ന രൂപത്തിലും അന്തര്‍ലോകത്തില്‍ മനസില്‍ രാഗം, ദ്വേഷം, നന്മ, തിന്മ എന്നീ രൂപത്തിലും പ്രകാശിക്കുന്നു. നാം ചില വസ്തുക്കളെ തള്ളിമാറ്റുന്നു, ചിലതിനെ വലിച്ചെടുക്കുന്നു. ഒന്നിനോട് നമുക്ക് ആകര്‍ഷണം തോന്നുന്നു, മറ്റൊന്നിനോട് വികര്‍ഷണവും. ഇത് നമുക്ക് ജീവിതത്തില്‍ പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. ചിലരോട് നമുക്ക് അഹേതുകമായ ഒരാകര്‍ഷണവും മറ്റു ചിലരോട് തദ്വിപരീതമായ വികര്‍ഷണവും ഉണ്ടാകുന്നു.
കര്മതലത്തിന് ഉത്കര്‍ഷം കൂടുന്തോറും ഈ വിപരീതശക്തികളുടെ വ്യാപാരത്തിന് ബലവും തെളിവും കൂടും. മനുഷ്യന്റെ ചിന്തയിലും ജീവിതത്തിലും അത്യുന്നതതലം മതമാണ്. അതിലാണ് ഈ രണ്ട് ശക്തികളുടെയും വ്യാപാരം അതിപ്രകടമായി കാണുന്നതും. മനുഷ്യലോകത്തിന്നനുഭവപ്പെട്ട പരമപ്രേമം മതം വഴിക്കുണ്ടായതാണ്. അതുപോലെ പൈശാചികവൈരഭാവവും ശാന്തിപരമായി ലോകം ചെവിക്കൊണ്ടിട്ടുള്ള ദിവ്യവചസും ആത്മസാമ്രാജ്യചക്രവര്ത്തികളായ മഹാന്മാരില്നിന്ന് വന്നിരിക്കുന്നു. അതുപോലെ തീക്ഷ്ണതമങ്ങളായ അധിക്ഷേപവാക്കുകള്‍ ഉച്ചരിച്ചിട്ടുള്ളതും മതപരന്മാര്തന്നെ.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: