അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ വ്യക്തിപരമായ പരമാര്‍ശം നടത്തിയതിന് ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അരുണ്‍ മൊദ്വാദിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. മോഡിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പരമാര്‍ശം നടത്തിയെന്നും അദ്ദേഹത്തെ കുരങ്ങിനോട് താരതമ്യപ്പെടുത്തിയെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം 24നകം മറുപടി നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അരുണ്‍ മൊദ്വാദിയ്ക്ക് നിര്‍ദ്ദേശം നല്കി. ബിജെപി എംപിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ബാല്‍കൃഷ്ണ ശുക്ലയാണ് കോണ്‍ഗ്രസ് അധ്യക്ഷനെതിരെ പരാതി നല്‍കിയത്. ഈ മാസം രണ്ടിന് വഡോദരയില്‍ നടത്തിയ പ്രസംഗത്തിലാണ് മൊദ്വാദിയ മോഡിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള പരാമര്‍ശം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: