ന്യൂദല്‍ഹി: ബിജെപിയുടെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനായി വ്യാഴാഴ്ച ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്രമോഡി ദല്‍ഹിയിലെത്തി. മോഡി പങ്കെടുക്കുന്ന ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തില്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റും തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാനുമായ പുരുഷോത്തം റുപ്ല, സംസ്ഥാന നേതാവ് ആര്.സി.ഫാല്‍ദു, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിഖുഭായ് ദല്‍സാനിയ തുടങ്ങിയവര്‍ സംബന്ധിക്കുമെന്നും ബിജെപി വക്താവ് ജഗദീഷ് ഭവ്സര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപന പ്രകാരം നവംബര്‍ 17 ന് ആരംഭിച്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണ സമയം നവംബര്‍ 24 ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: