രാജസ്ഥാന്: ചുരു ജില്ലയില്‍ ട്രക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 പേര് കൊല്ലപ്പെട്ടു. 39 പേര്‍ക്ക് പരിക്കേറ്റു. ജയ്പൂരില്‍നിന്ന് കരണ്‍പൂരിലേക്ക് വരികയായിരുന്ന ബസ് സര്ദാര്ശഹറിന് സമീപം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ചുരു പോലീസ് സൂപ്രണ്ട് ഓംപ്രകാശ് അറിയിച്ചു. പരിക്കേറ്റവരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. ഇവരെ ശിക്കറിലും ബിക്കാനറിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: