ലഖ്നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 7.2 ലക്ഷം കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കിക്കൊണ്ടാണ് ഉത്തര്‍പ്രദേശിലെ അഖിലേഷ്് സിങ്ങ് യാദവിന്റെ സര്‍ക്കാര്‍ 7.2 ലക്ഷം കര്ഷകാവശ്യങ്ങള്ക്കെടുത്ത കടങ്ങള്‍ എഴുതി തള്ളുന്നത്.സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങ് യാദവിന്റെ ജമ്മദിനത്തിലെ ആഘോഷപരിപാടികളുടെ യോഗത്തിനിടയിലാണ് ജനങ്ങളെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.7.2 ലക്ഷം കര്‍ഷകര്‍ക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക. തെരഞ്ഞെടുപ്പ് പ്രമാണിച്ച് സമാജ് വാദി പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇപ്പോഴാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.50,000 രൂപ വരെയുള്ള കാര്‍ഷികകടങ്ങള്‍ എഴുതി തള്ളുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. മാര്‍ച്ച് 31 നകം കടമെടുത്ത തുകയുടെ പത്തുശതമാനമെങ്കിലും തിരിച്ചടച്ചവരുടെ ബാക്കി കടം ഉടന്‍തന്നെ വേണ്ടെന്നും വെയ്ക്കും. ബാക്കിയുള്ളവരുടെത് ഘട്ടം ഘട്ടമായി വേണ്ടെന്നു വെയ്ക്കും. അതേസമയം 1650 കോടി രൂപയുടെ നഷ്ടമാണ് ഇതുകൊണ്ട് ഖജനാവിന് ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: