ആറ്റിങ്ങല്‍: കോളേജ് വിദ്യാര്‍ത്ഥിനിയെ വണ്ടിയില്‍ തട്ടിക്കൊണ്ട്‌പോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെടുത്ത കേസിലെ പ്രതികള്‍ക്കായി അനേ്വഷണം ഊര്‍ജിതമാക്കി. ആറ്റിങ്ങല്‍ വീരളം ക്ഷേത്രത്തിന് സമീപം വൈഷ്ണവിയില്‍ സജീവന്റെ മകള്‍ വൈഷ്ണ(18)യെയാണ് കഴിഞ്ഞദിവസം തട്ടിക്കൊണ്ട്‌പോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെടുത്തത്. കൊല്ലം എസ്എന്‍ കോളേജിലെ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥിനിയായ വൈഷ്ണ കോളേജിലേക്ക്‌പോകാന്‍ വീട്ടില്‍നിന്നും ബസ്‌സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ പെണ്‍കുട്ടിയെ ഒമിനി വാനില്‍ ബലമായി പിടിച്ചുകയറ്റിക്കൊണ്ട് പോകുന്നത് കണ്ട് നാട്ടുകാര്‍ പോലീസിലും വീട്ടിലും അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ച വണ്ടി നമ്പര്‍ തെറ്റായതിനാല്‍ പോലീസും രക്ഷിതാക്കളും വൈകിട്ട് 4മണിവരെ അനേ്വഷിച്ചിട്ടും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. 4മണി കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി തനിച്ച് വീട്ടിലെത്തുകയായിരുന്നു. വീട്ടില്‍നിന്ന് റോഡിലേക്ക് ഇറങ്ങിയ ഉടന്‍ സമീപത്തെത്തിയ ഒമിനി വാനിന്റെ ഡോര്‍ തുറന്ന് ചിലര്‍ വാഹനത്തിലേക്ക് പിടിച്ചുകയറ്റി. കൈയ്യും കണ്ണും തുണിക്കൊണ്ട് കെട്ടി രണ്ടുപവന്‍ മാലയും രണ്ട് പവന്റെ വളയും ഊരിയെടുത്തശേഷം നാല്മണിയോടെ വീടിന് സമീപത്തുള്ള കവലയില്‍ ഇറക്കിവിട്ടെന്നാണ് പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: