തിരുവനന്തപുരം: മേയറും എംപി ശശിതരൂരും നടത്തുന്ന പ്രസ്താവനായുദ്ധവും മന്ത്രി വി.എസ്.ശിവകുമാറിന്റെ ഉന്നതതല ചര്‍ച്ച എന്ന തട്ടിപ്പും നടത്താതെ തലസ്ഥാനവികസനത്തിന്റെ പേരില്‍ വിവാദവും വിഴുപ്പലക്കലുകളും അവസാനിപ്പിച്ച് വികസനം പ്രാവര്‍ത്തികമാക്കുകയാണ് വേണ്ടതെന്ന് ബിജെപി ജില്ലാപ്രസിഡന്റ് കരമനജയന്‍ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും പിടിപ്പുകെട്ട ഒരു നഗരസഭാ ഭരണത്തിനാണ് മേയര്‍ കെ.ചന്ദ്രിക നേതൃത്വം കൊടുക്കുന്നത്. ഇടയ്ക്കിടയ്ക്ക് വന്ന് പ്രസ്താവന ഇറക്കുന്നതില്‍ മാത്രം ശ്രദ്ധിക്കുന്ന കേന്ദ്രമന്ത്രി ശശിതരൂര്‍ തലസ്ഥാനത്തിന്റെ വികസനപ്രശ്നങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുകയാണ്. എംപി ആയാല്‍ നൂറുദിവസത്തിനകം ഹൈക്കോടതി ബഞ്ച് കൊണ്ടുവരാം എന്നുപറഞ്ഞ ശശിതരൂര്‍ അത് അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയാണ്. വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം റെയില്‍വേസ്റ്റേഷന്റെ അന്താരാഷ്ട്ര നിലവാരം, എയര്‍പോര്‍ട്ട്, ദേശീയപാത എന്നിവയുടെ വികസനം തുടങ്ങി ഒരു പ്രശ്നങ്ങളിലും ഇടപെടാനോ പരിഹാരം കാണാനോ ശശിതരൂരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കരമന ജയന് പറഞ്ഞു.
ബിജെപിയും മറ്റ് ബഹുജന സംഘടനകളും സമരവുമായി രംഗത്ത് വരുമ്പോള്‍ ഉന്നതതലയോഗം എന്ന പ്രഹസനം കാണിച്ച് ചില പ്രഖ്യാപനങ്ങള്‍ നടത്തുക യുഡിഎഫ് സര്‍ക്കാരിന്റെയും തിരുവനന്തപുരത്തുനിന്നുള്ള മന്ത്രി വി.എസ്.ശിവകുമാറിന്റെയും മുഖമുദ്രയായി മാറിയിരിക്കുകയാണെന്ന് കരമനജയന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: