മട്ടാഞ്ചേരി: ദീപോത്സവവേദിയില്‍ വിളക്കിന് അയിത്തം. എറണാകുളം ജില്ലാഭരണകൂടവും, ടൂറിസം വകുപ്പും ചേര്‍ന്ന് നടത്തുന്ന ദീപാവലി ദീപോത്സവവേദിയില്‍ നിന്നാണ് വിളക്ക് ഒഴിവാക്കിയത്. ദീപോത്സവം ആഘോഷ അങ്കണവും, കെട്ടിടങ്ങളും മണ്‍ചിരാതുകള്‍ നിരത്തിയും, നഗരവീഥികള്‍ ദീപാലങ്കാരങ്ങളാല്‍ പ്രഭാപുരിതമാക്കിയും നടന്ന ദീപോത്സവവേദിയിലാണ് വിളക്ക് തെളിയിക്കലും വിളക്കും ഒഴിവാക്കിയത്. മട്ടാഞ്ചേരി, ഗുജറാത്തി റോഡിലെ സ്കൂള്‍ അങ്കണത്തില്‍ നടന്ന ദീപോത്സവ സമ്മേളനവും പ്രഹസനമായി. ആഘോഷത്തിന്റെ മുഖ്യാതിഥിയായ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് സ്വന്തം നിയോജക മണ്ഡലത്തിലെ പരിപാടിയായിട്ടും ഉദ്ഘാടനം തിരക്കിട്ട നടത്തി മടങ്ങി. വേദിയിലിരുന്ന അദ്ധ്യക്ഷനായ എംഎല്‍എ അടക്കമുള്ള പ്രമുഖര്‍ എത്തുന്നതിന് മുമ്പേയായിരുന്നു മന്ത്രിയുടെ ഉദ്ഘാടനം. സംഘാടകരായ ജില്ലാഭരണകുടത്തിന്റെ സാരഥി ജില്ലാകളക്ടറും ഡിടിപിസി സെക്രട്ടറി ജയശങ്കറിന്റെയും ദീപോത്സവവേദിയിലെ സാന്നിധ്യമില്ലായ്മയും സംസാരവിഷയമായി. ദീപോത്സവവേദിയില്‍ നിന്ന് വിളക്കും മറ്റും ഒഴിവാക്കിയത് മന്ത്രിയ്ക്ക് വേണ്ടിയാണെന്ന് ആരോപണവുമുയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ ടൂറിസം- സാംസ്ക്കാരിക മന്ത്രിമാരെയും, ജില്ലയിലെ ഹിന്ദുമന്ത്രിയെയും ഒഴിവാക്കികൊണ്ട് നടന്ന ദീപോത്സവ ചടങ്ങുകളും പരിപാടികളും ഇതിനകം ഏറെവിവാദത്തിനുമിടയാക്കിയിട്ടുണ്ട്.
ദീപോത്സവചടങ്ങില് ഡൊമനിക്ക് പ്രസന്റേഷന് എംഎല്‍എ, മേയര്‍ ടോണിചമ്മണി, ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍, കൗണ്‍സിലര്‍മാരായ ടി.കെ.അഷറഫ്, ബി.എ.റെജുള്ള, ശ്യാമള പ്രഭു, അഡ്വ.ആന്റണീ കുരീത്തറ, വിവിധ സംഘടനാ സാരഥികളായ രാമലിംഗം, കെ.ശശിധരന് മാസ്റ്റര്‍, മുരളീധരന് മാസ്റ്റര്‍, കലില്‍ ആര്.പൈ, ആര്.ശെല്‍വരാജ്, പ്രകാശ് ദേവ്, ചേതന്‍.ഡി.എ, ജി.പി.ഗോയല്‍, ക്യാപ്റ്റന്‍ മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: