ഗാസാ സിറ്റി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി വിതച്ച് ഇസ്രായേല്‍ സൈന്യവും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി. ഹമാസ് ആസ്ഥാനം ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ടെല്‍ അവീവ് ലക്ഷ്യമാക്കിയും റോക്കറ്റ് ആക്രമണമുണ്ടായി.
യുദ്ധ സന്നാഹവുമായി അതിര്‍ത്തിയില്‍ ഇസ്രായേല്‍ 75,000 ഓളം സൈന്യത്തെ വിന്യസിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്കി. ടെല്‍ അവീവില്‍ മുതിര്‍ന്ന മന്ത്രിമാരുമായി നാലു മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കും മറ്റ് മന്ത്രിമാരില്‍ നിന്നും ടെലിഫോണിലൂടെ അഭീപ്രായം ആരാഞ്ഞശേഷവുമാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൂടുതല്‍ സൈനികരെ നിയോഗിക്കുവാനുള്ള നിര്‍ദ്ദേശം നല്‍കിയത്.
യുദ്ധമുനമ്പിലേക്ക് 75000 സൈനികരെ ഉടനെ അയക്കാനല്ല തീരുമാനം. ആവശ്യമെങ്കില്‍ സൈന്യത്തിന് റിസര്‍വ് സൈന്യത്തെ രംഗത്തിറക്കാനുള്ള അനുമതി കൂടിയാണിത്. ബുധനാഴ്ച്ച ഹമാസ് നേതാവ് അഹമ്മദ് അലി ജാബരി കൊല്ലപ്പെട്ടതോടെ രൂക്ഷമായ സംഘര്‍ഷത്തില്‍ ഒരു കുട്ടിയടക്കം 30 പലസ്തീനികള്‍ കൊല്ലപ്പെട്ടു.
സംയമനം പാലിക്കാനുള്ള ലോകനേതാക്കളുടെ ആഹ്വാനം തള്ളിയ ഇരുപക്ഷവും വ്യോമാക്രമണം ശക്തമാക്കി. വെടിനിര്‍ത്തല്‍ ലക്ഷ്യമിട്ട് ഈജിപ്ത് പ്രധാനമന്ത്രി ഹെഷാം ഖാന്ദില് ഗാസയിലെത്തിയിട്ടുണ്ട്. ഹമാസിനെ അനുനയിപ്പിച്ച് സംഘര്‍ഷം ലഘൂകരിക്കാനാണ് അദ്ദേഹത്തിന്റെ ദൗത്യം. ഇന്നലെ പുലര്‍ച്ചെയാണ് ഹമാസ് മന്ത്രാലയത്തില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ മന്ത്രലയത്തിന് കേടുപാട് സംഭവിച്ചതായി ഹമാസ് അറിയിച്ചു. നാല് തവണയാണ് മന്ത്രാലയത്തിനുനേരെ ആക്രമണമുണ്ടായത്. ഏത് സാഹചര്യത്തിലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ഹമാസ് സര്‍ക്കാര്‍ അറിയിച്ചു. ഹമാസ് പ്രധാനമന്ത്രി ഇസ്മയില്‍ ഹനിയയുടെ ഓഫീസിനുനേരെയായിരുന്നു ആക്രമണമെന്ന് ഇസ്രയേല്‍ സൈനിക വക്താവ് അറിയിച്ചു. പ്രധാനമന്ത്രിയെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്നും ഇസ്രായേല്‍ അറിയിച്ചു.
കഴിഞ്ഞ ആറ് മണിക്കൂറിനുള്ളില്‍ 85 ഭീകരവാദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായും ഇസ്രായേല്‍ അറിയിച്ചു. ഹമാസ് മന്ത്രാലയത്തില്‍ വച്ചുതന്നെയാണ് ഈജിപ്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഗാസാ സിറ്റിക്ക് സമീപമുള്ള നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നതായും ദൃക്സാക്ഷികള്‍ പറഞ്ഞു. വടക്കന്‍ ജബാലിയ ക്യാമ്പിന് സമീപമുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
ഗാസയില്‍ കടന്നാക്രമണം നടത്തുമെന്ന മുന്നറിയപ്പ് നല്കി 16000 റിസര്‍വ് സൈനികരെയാണ് ഇസ്രയേല്‍ സേന ഇതിനകം വിളിച്ചുവരുത്തിയിരിക്കുന്നത്. യുദ്ധ വിമാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. റോക്കറ്റ് തൊടുത്തുവിട്ട കേന്ദ്രങ്ങളെല്ലാം നശിപ്പിക്കാനാണ് ഇസ്രയേല്‍ നീക്കം. ഹമാസ് ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ഗാസയില്‍ പ്രവേശിക്കുന്നതടക്കമുള്ള സൈനിക നടപടികള്‍ ഉണ്ടാകുമെന്ന് സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഹമാസ് റോക്കറ്റ് ആക്രമണവും നടത്തിയിരുന്നു.
ഇതിനിടെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ രംഗത്തെത്തി. സമാധാനശ്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് ഇസ്രായേല്‍ പ്രധാനമനന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനേയും ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയേയും ഒബാമ ഫോണില്‍ വിളിച്ചു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആക്രമണം ശക്തമായ ഗാസയില്‍ മൂണ്‍ ഉടന്‍ സന്ദര്‍ശിക്കും. പാലസ്തീന് നേതാവ് മഹമൂദ് അബ്ബാസാണ് ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: