കൊച്ചി: രജിസ്ട്രേഷന് വകുപ്പില്‍ കുടിശികയായി കിടക്കുന്ന അണ്ടര്‍ വാല്യുവേഷന് കേസുകള്‍ തീര്‍പ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി പ്രാബല്യത്തില്‍ വന്നു. വസ്തു രജിസ്ട്രേഷന് സമയത്ത് ആധാരത്തില്‍ കാണിച്ചിട്ടുള്ള വസ്തു വില കുറവാണെന്ന് സബ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള നിരക്കുകളാണ് പ്രാബല്യത്തിലായിരിക്കുന്നത്.
പഞ്ചായത്ത് പ്രദേശത്ത് അഞ്ച് സെന്റ് വരെയുള്ള കൈമാറ്റങ്ങള്‍ക്ക് അധിക തുക അടയ്ക്കേണ്ടതില്ല. കോര്‍പ്പറേഷനില്‍ 2000 രൂപയും മുനിസിപ്പല്‍ പ്രദേശത്ത് 1000 രൂപയുമാണ് അണ്ടര്‍ വാല്യുവേഷന് കേസുകളില്‍ സര്‍ക്കാരിലേക്ക് അടക്കേണ്ടത്. അഞ്ച് സെന്റിന് മുകളില്‍ പത്തു സെന്റ് വരെ കോര്‍പ്പറേഷനില്‍ അയ്യായിരം രൂപയും മുനിസിപ്പാലിറ്റിയില്‍ മൂവായിരം രൂപയും പഞ്ചായത്തില്‍ ആയിരം രൂപയും അടക്കണം.
പത്ത് സെന്റിന് മുകളില്‍ അമ്പത് സെന്റ് വരെ കോര്‍പ്പറേഷനില്‍ പതിനായിരം, മുനിസിപ്പാലിറ്റിയില്‍ അയ്യായിരം, പഞ്ചായത്തില്‍ രണ്ടായിരം എന്നിങ്ങനെയാണ് നിരക്ക്. അമ്പത് സെന്റിന് മുകളിലുള്ള കൈമാറ്റങ്ങള്‍ക്ക് കോര്‍പ്പറേഷനില്‍ നേരത്തെ അടച്ച സ്റ്റാമ്പ് ഡ്യൂട്ടിയുടെ ആറ് ശതമാനം അല്ലെങ്കില്‍ 12000 രൂപ ഇതില്‍ ഏതാണോ കൂടുതല്‍ അത് അടക്കണം. മുനിസിപ്പാലിറ്റിയില്‍ നാല് ശതമാനം അല്ലെങ്കില്‍ ഏഴായിരം രൂപ ഇതില്‍ ഏതാണോ കൂടുതല്‍ അതാണ് നല്‍കേണ്ടത്. പഞ്ചായത്തില്‍ രണ്ട് ശതമാനം അല്ലെങ്കില്‍ മൂവായിരം രൂപ ഇതില്‍ ഏതാണോ കൂടുതല്‍ അത് സര്‍ക്കാരിലേക്ക് അടക്കണം.
അണ്ടര്‍ വാല്യുവേഷന് കേസുകളില്‍ നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ഓഫീസില്‍ നേരിട്ട് പണമായോ ഡിമാന്‍ഡ് ഡ്രാഫ്റ്റായി അയച്ചു കൊടുത്തോ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാം. ഡിസംബര്‍ 31 വരെയാണ് പദ്ധതിയുടെ കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: