Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മണിയശേരി ശ്രീ വൈഷ്ണവ ഗന്ധര്‍വ സ്വാമി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2012, 12:02 am IST
in Travel

കേരളത്തിലെ അത്യപൂര്‍വമായ ഗന്ധര്‍വക്ഷേത്രങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ക്ഷേത്രമാണ്‌ മണിയശേരി ശ്രീ വൈഷ്ണവ ഗന്ധര്‍വ സ്വാമി ക്ഷേത്രം. വൈഷ്ണവവംശജനായ ഗന്ധര്‍വന്‍ പ്രധാന ദേവനായികുടികൊള്ളുന്ന ക്ഷേത്രം, പ്രസിദ്ധമായ വൈക്കത്തപ്പന്‍ വാണരുളുന്ന വൈക്കം താലൂക്കില്‍ മറവന്‍ തുരുത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌. വൈക്കത്ത്‌ ചെമ്പ്‌ ടോള്‍ ജംഗ്ഷനില്‍നിന്ന്‌ ഏകദേശം ഒരു കിലോമീറ്റര്‍ കിഴക്കോട്ട്‌ പോകുമ്പോള്‍ ചിരപുരാതനമായ ഈ ക്ഷേത്രം കാണാം. തിരുവിതാംകൂര്‍ വിശാഖം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത്‌ സുപ്രസിദ്ധനായിരുന്ന ശ്രീ നീലകണ്ഠപിള്ള സര്‍വാധികാര്യക്കാരുടെ തറവാടാണ്‌ ‘സ്വാമി’ എന്ന്‌ ഭക്തജനലക്ഷങ്ങളും കുടുംബങ്ങളും വിളിച്ചുപോരുന്ന ആ ശക്തിസ്വരൂപന്റെ ആവാസ സ്ഥലം. പണ്ട്‌ ആ തറവാടിന്റെ അറയ്‌ക്കകത്ത്‌ ആരാധിച്ചുപോന്നിരുന്ന സ്വാമിയേയും രണ്ട്‌ അമ്മമാരേയും പില്‍ക്കാലത്ത്‌ ക്ഷേത്രം നിര്‍മിച്ച്‌ പ്രതിഷ്ഠിച്ചു. ഇന്ന്‌ ആ ക്ഷേത്രം, ഒരു മഹാക്ഷേത്രത്തിന്റെ കെട്ടിലും മട്ടിലും ഉയര്‍ന്ന്‌ “സ്വാമി” ആ ദേശദേവനായി ലക്ഷ്മീ നാരായണ സങ്കല്‍പ്പത്തില്‍ കുടികൊള്ളുന്നു.

ഭക്തിക്കും മുക്തിക്കും നാമജപം പോലെ ശക്തവും സരളവുമായ മാര്‍ഗം മറ്റൊന്നില്ലെന്ന ഉപദേശം ഭക്തജനങ്ങള്‍ക്ക്‌ പകര്‍ന്ന്‌ നല്‍കുന്ന ശക്തിയാണ്‌ ക്ഷേത്രത്തിലെ പ്രധാന ദേവനായ ‘ശ്രീവൈഷ്ണവ ഗന്ധര്‍വസ്വാമി. താംബൂലം, അലങ്കാരങ്ങള്‍, കരിക്ക്‌, പൂവന്‍പഴം, പാല്‍പ്പായസം മുതലായ നിവേദ്യങ്ങളോട്‌ കൂടിയുള്ള ഗന്ധര്‍വപൂജ വിവാഹതടസങ്ങള്‍ മാറുന്നതിനും, ഐശ്വര്യം സമ്പല്‍സമൃദ്ധി, സന്താനസൗഭാഗ്യം, അഭീഷ്ടകാര്യസിദ്ധി എന്നിവയ്‌ക്കും മറ്റുമായി ഭക്തജനങ്ങള്‍ നടത്തിപ്പോരുന്നു. വളരെ പ്രസിദ്ധമായ ഈ ഗന്ധര്‍വപൂജ എല്ലാവിധ നന്മകള്‍ക്കും വഴിയൊരുക്കുന്നു എന്ന്‌ ഭക്തജനങ്ങള്‍ അനുഭവങ്ങളില്‍ക്കൂടി വിശ്വസിച്ചുപോരുന്നു.

ഗണപതി, അയ്യപ്പന്‍, ത്രിപുരസുന്ദരീദേവി, വെള്ളാം ഭഗവതി, ബ്രഹ്മരക്ഷസ്‌, യോഗീശ്വരന്‍, സര്‍പ്പദേവതകള്‍ എന്നിവരുടെ പ്രതിഷ്ഠകള്‍ ഉള്‍പ്പെടെ ക്ഷേത്രപരിസരം ഒരു ദൈവീകശക്തിയുടെ അന്തരീക്ഷം ഭക്തജനങ്ങള്‍ക്ക്‌ നല്‍കുന്നു. ഗന്ധര്‍വന്‍പാട്ടും സര്‍പ്പക്കളമെഴുത്തും പാട്ടും ആചാരാനുഷ്ഠാനങ്ങള്‍ക്കനുസരിച്ച്‌ മുടങ്ങാതെ ആണ്ടുതോറും നടത്തിപ്പോരുന്നു.

വാര്‍ഷികദിനമായ മേടമാസരോഹിണിനാളില്‍ ദേശത്തുനിന്നും ഒരു താലപ്പൊലി ഈ ക്ഷേത്രസന്നിധിയില്‍ എത്തുന്നു. ഈ ക്ഷേത്രത്തിന്റെ മാഹാത്മ്യം കേട്ടറിഞ്ഞ്‌ കേരളത്തിനുപുറത്തുനിന്നും, വിദേശങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ എത്തി പൂജകള്‍ചെയ്ത്‌ തൃപ്തരായി മടങ്ങുന്നു. ലക്ഷാര്‍ച്ചന, പൂമൂടല്‍, ഗണപതിക്ക്‌ അപ്പം മൂടല്‍, ഉദയാസ്തമനപൂജ, സര്‍പ്പബലി മുതലായവ ഈ ക്ഷേത്രത്തിലെ പ്രധാനവഴിപാടുകളില്‍ ചിലതാണ്‌.

എം.വിജയലക്ഷ്മി അമ്മ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.