അങ്കമാലി: അങ്കമാലി വേങ്ങൂരില്‍ എം.സി.റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിന്റെ ഓഫീസ് മാരകായുധങ്ങളുമായി ആക്രമിച്ച് 25,000 രൂപ മോഷ്ടിച്ച പ്രതികളെ കാലടി പോലീസ് പിടികൂടി. ഇല്ലിത്തോട് ചേറ്റുപറമ്പില്‍ കണ്ണന്റെ മകന് പടയപ്പ എന്ന് വിളിക്കുന്ന സനില്‍കുമാര്‍ (28), ഇല്ലിത്തോട് പോത്തമ്മ വീട്ടില്‍ സുബ്രഹ്മണ്യന്റെ മകന് മുരുകന് (30), വട്ടപ്പറമ്പ് ആലപ്പാട്ട് വീട്ടില്‍ കുട്ടപ്പന്റെ മകന് മനീഷ് (19), മഞ്ഞപ്ര വടയക്കാടന് വീട്ടില്‍ കുട്ടപ്പന്റെ മകന് രാഹുല്‍ (19), മനയ്ക്കപ്പടി കൊളുവന്കുടി സുബ്രന്റെ മകന് അബു എന്നു വിളിക്കുന്ന ഷിബു (25), വട്ടപ്പറമ്പ് കാപ്പിള്ളി മോഹനന്റെ മകന് കുട്ടാപ്പി എന്നു വിളിക്കുന്ന അരുണ്‍ (18), പിരാരൂര്‍ കാച്ചപ്പിള്ളി പൗലോസിന്റെ മകന് സോജന് (22) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി 11.30ഒാടെയാണ് ആക്രമണവും കവര്‍ച്ചയും നടന്നത്. പമ്പിന്റെ ഉടമ വിന്‍സെന്റും ഒരു ജീവനക്കാരനും സെകൂരിറ്റി ജീവനക്കാരനും മാത്രമാണ് പമ്പിലുണ്ടായിരുന്നത്. ആയുധങ്ങള്‍ കാട്ടി ഇവരെ ഭീഷണിപ്പെടുത്തിയതിനുശേഷം ഇവര്‍ പണം കവരുകയായിരുന്നു. അബു എന്നു വിളിക്കുന്ന ഷിബുവിന്റെ ഓട്ടോയിലാണ് സംഘം വന്നത്. പമ്പിന് കുറച്ച് ദൂരെയായി മാറ്റിയിട്ടിരുന്ന ഈ ഓട്ടോയിലാണ് കൃത്യം കഴിഞ്ഞ് സംഘം മടങ്ങിയത്. ഈ ഓട്ടോയെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.
മനയ്ക്കപ്പടിയില്‍ സോജന്റെ വീട്ടുപരിസരത്ത് ഒളിപ്പിച്ചുവച്ച കൃത്യത്തിന് ഉപയോഗിച്ച മൂന്ന് വടിവാള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കവര്‍ച്ച ചെയ്തതില്‍ 5200 രൂപ ഒഴിച്ച് ബാക്കി എല്ലാ തുകയും സംഘം ചെലവഴിച്ചു. എസ്പി കെ. പി. ഫിലിപ്പിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡിവൈഎസ്പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ സിഐ ജോണ്‍ വര്‍ഗീസ്, എസ്ഐ വി. എം. കേഴ്സണ്‍, എസ്ഐ രാജന്, അഡീഷണല്‍ എസ്ഐ രാധാകൃഷ്ണന്, എസ്.ഐ. ബേബി, സിവില്‍ പോലീസ് ഓഫീസര്‍മാരായ നന്ദന്, ജിബി പി. പൗലോസ്, ഇക്ബാല്‍, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടിക്കൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: