ദമാസ്ക്കസ്: പുതുതായി രൂപീകരിച്ച സിറിയന്‍ പ്രതിപക്ഷ സഖ്യത്തിന് ഫ്രാന്‍സിന്റെ ഔദ്യോഗിക പിന്തുണ. ആദ്യമായാണ് ഒരു പാശ്ചാത്യ രാജ്യം ഭരണ മാറ്റത്തിനു വേണ്ടിയുള്ള ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ വിമത വിഭാഗത്തിന് പിന്തുണ പ്രഖ്യാപിക്കുന്നത്.
സിറിയന്‍ ദേശീയ സഖ്യത്തെ സിറിയന്‍ ജനതയുടെ പ്രതിനിധിയായി ഫ്രാന്‍സ് അംഗീകരിക്കുന്നു എന്ന് പറഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദ് ഭാവിയിലെ താത്കാലിക ജനാധിപത്യ ഭരണ സംവിധാനം ബാഷര്‍ അല്‍ അസദിന്റെ ഏകാധിപത്യത്തെ അവസാനിപ്പിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
അതിനിടെ അസദിനെതിരെ പൊരുതുന്നവര്‍ക്ക് ആയുധങ്ങള്‍ ലഭ്യമാക്കണമെന്ന ആവശ്യവുമായി ദേശീയ സഖ്യത്തലവന് രംഗത്തെത്തി. അറബ്, യൂറോപ്യന്‍ യൂണിയന് എന്നീ സംഘടനകള്‍ പ്രതിപക്ഷത്തിനോട് രാജ്യത്തിനകത്ത് പിന്തുണ വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെട്ടു. സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, ബഹറിന്‍, കുവൈറ്റ് എന്നീ ഗള്‍ഫ് കോര്പ്പറേഷന് കൗണ്‍സില്‍ രാജ്യങ്ങള്‍ സിറിയന്‍ പ്രതിപക്ഷ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഫ്രാന്‍സിന്റെ പിന്തുണ.
സിറിയന്‍ പ്രതിപക്ഷത്തിന് രാജ്യത്തിനകത്ത് ജനകീയ പിന്തുണയുണ്ടെന്ന് ഉറപ്പായതിന് ശേഷമേ തങ്ങള്‍ പിന്തുണ പ്രഖ്യാപിക്കൂ എന്ന നിലപാടിലാണ് ബ്രിട്ടന്. പ്രസിഡന്റ് അസദിനെ പിന്തുണയ്ക്കുന്ന റഷ്യ അസദുമായി വിമത വിഭാഗം ചര്‍ച്ചയാവണം എന്നാവശ്യപ്പെട്ടതിന് പുറകേ വിമത വിഭാഗത്തിന് പിന്തുണയുമായി അമേരിക്ക രംഗത്ത് എത്തിയിരുന്നു.
വിമത വിഭാഗത്തിന്റെ താത്കാലിക ഭരണസംവിധാനത്തിനുള്ള ആവശ്യം അന്താരാഷ്ട്രതലത്തില്‍ പിന്തുണനേടിയിരുന്നു. വിമതവിഭാഗത്തിന് ആയുധങ്ങള്‍ നല്‍കില്ലെന്ന ഇതുവരെയുള്ള ഫ്രാന്‍സിന്റെ നയം പുതിയ സാഹചര്യത്തില്‍ പുന:പരിശോധിക്കുമെന്ന് ഒലാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: