തിരുവനന്തപുരം: ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരളയും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സംയോജിതമായി ആരംഭിച്ച മൊബൈല്‍ ഡയാലിസിസ് യൂണിറ്റില്‍നിന്ന് സൗജന്യചികിത്സ ലഭിക്കുന്നതിന് അര്‍ഹരായ തിരുവനന്തപുരം ജില്ലയിലുള്ള നിര്‍ധനരായ വൃക്കരോഗികളില്നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഇതിനായി ബന്ധപ്പെട്ട വില്ലേജ് ഓഫീസറില്‍ നിന്ന് ലഭിച്ച വരുമാന സര്‍ട്ടിഫിക്കറ്റ്, ഡയാലിസിസ് ചികിത്സാ രേഖകളുടെ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ശ്രീസത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ ശാസ്തമംഗലത്തുള്ള ഓഫീസില്‍ ഒരാഴ്ചയ്ക്കകം അപേക്ഷകള്സമര്പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2721422, 3296395.
പ്രതികരിക്കാൻ ഇവിടെ എഴുതുക: