തിരുവനന്തപുരം: ജില്ലയിലെ പാഠപുസ്തക വിതരണകേന്ദ്രം ഇഴജന്തുക്കളുടെ കേന്ദ്രമായി മാറിയിട്ടും അധികൃതര്‍ക്ക് അനക്കമില്ല. പേട്ട, ഡോ.പല്പു റോഡിലെ ജില്ലാ പുസ്തകഡിപ്പോയ്‌ക്കാണ് ഈ ദുര്‍ഗതി. കുറച്ചുകാലം മുമ്പുവരെ ഇവിടെ നിന്നുമാണ് ജില്ലയിലെ സ്‌കൂളുകളിലേക്ക് പാഠപുസ്തകവിതരണം നടന്നുകൊണ്ടിരുന്നത്. എന്നാല്‍ ഈ ഓഫീസും പുറകുവശത്തുള്ള ഡിപ്പോയും ഇന്ന് കാടുകയറി പാമ്പുകളുടെയും മറ്റ് ഇഴജന്തുക്കളുടെയും താവളമാണ്. ഓഫീസ് ജീവനക്കാര്‍ക്ക് ഗോഡൗണിലുള്ള ബുക്കുകളുടെ കണക്കെടുപ്പിച്ച് പോകണമെങ്കില്‍ കയ്യില്‍ വടികൂടെ കൊണ്ടുപോകേണ്ട അവസ്ഥയാണ്. ഇഴജന്തുക്കളെ ഭയന്ന് ഇവിടെ പലപ്പോഴും കണക്കെടുപ്പ് നടക്കാറില്ല.പിഡബ്ല്യുഡിയുടെ ഭാഗത്തുനിന്നും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നിട്ട് ഒരു വര്‍ഷത്തോളമായി. പഡബ്ല്യുഡിയുടെ ഉന്നത ഉദ്യോഗസ്ഥരെ പലവട്ടം അറിയിച്ചിട്ടും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഡിപിഐ ഉദ്യോഗസ്ഥര്‍ ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ്. പത്തോളം വരുന്ന ഇവിടത്തെ ജീവനക്കാര്‍ ജീവന്‍ പണയം വച്ചാണ് ഇവിടെ പണിയെടുക്കുന്നത്. അനേകം കുട്ടികള്‍ പഠിക്കുന്ന പേട്ട ഹയര്‍സെക്കണ്ടറി സ്‌കളിന്റെ മതിലിനോട് ചേര്‍ന്നാണ് ഈ കാടുപിടിച്ച ഓഫീസ് എന്നുള്ളതും ഭീഷണി ഉയര്‍ത്തുന്നു. വിദ്യാഭ്യാസ മന്ത്രിക്ക് ഹരിതവര്‍ണത്തോടുള്ള മമതയായിരിക്കാം അദ്ദേഹത്തിന്റെ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തിനു ചുറ്റുമുള്ള പച്ചപ്പുള്ള എന്നാണ് നാട്ടുകാരുടെ കമന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക